CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 44 Minutes 14 Seconds Ago
Breaking Now

രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് മദ്യത്തിന് പത്തുശതമാനം വിലക്കിഴിവ് ; മധ്യപ്രദേശില്‍ പ്രതിഷേധം ഉയരുന്നു

രാജ്യത്താദ്യമായാണ് ഇത്തരത്തിലൊരു ഉത്തരവിറക്കിയിരിക്കുന്നത്

കോവിഡ് മഹാമാരിയെ തടഞ്ഞുനിര്‍ത്തുന്നതിന് രാജ്യത്ത് എല്ലാവരും വാക്‌സിന്‍ സ്വീകരിച്ചു എന്ന് ഉറപ്പുവരുത്താന്‍ അവസാന മാര്‍ഗവും സ്വീകരിച്ച് മധ്യപ്രദേശിലെ മംദ്‌സോര്‍ ജില്ലയില്‍ ടൂറിസം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍. രണ്ട് ഡോസ് കോവിഡ് വാക്‌സിനുകളും എടുക്കുന്നവര്‍ക്ക് മദ്യത്തിന് വിലക്കിഴിവ് പ്രഖ്യാപിച്ചിരിക്കുകയാണ് ജില്ല.

രാജ്യത്താദ്യമായാണ് ഇത്തരത്തിലൊരു ഉത്തരവിറക്കിയിരിക്കുന്നത്. കോവിഡ് നിവാരണ യജ്ഞത്തിന്റെ ഭാഗമായാണ് ഈ പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. രണ്ട് വാക്‌സിനും എടുത്ത സര്‍ട്ടിഫിക്കറ്റ് കൈവശമുള്ളവര്‍ക്ക് മദ്യത്തിന് 10 ശതമാനം വിലക്കിഴിവ് നല്‍കാന്‍ മദ്യശാലകളുടെ ഉടമകളുമായി ധാരണയില്‍ എത്തിയിട്ടുണ്ടെന്ന് ടൂറിസം കോര്‍പ്പറേഷന്റെ ഉത്തരവില്‍ പറയുന്നു.

അതേസമയം, പദ്ധതിക്കെതിരെ എതിര്‍പ്പുമായി ബിജെപി രംഗത്തെത്തി. ഇത് മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന നടപടിയാണെന്നും അംഗീകരിക്കാന്‍ കഴിയില്ലെന്നും ബി.ജെ.പി എം.എല്‍.എ യശ്പാല്‍ സിസോദിയ പറഞ്ഞു. കോവിഡ് വാക്‌സിന്‍ വിതരണത്തില്‍ ഏറെ പുറകില്‍ നില്‍ക്കുന്ന ജില്ലകളിലൊന്നാണ് മംദ്‌സോര്‍. 50 ശതമാനം പോലും വാക്‌സിനേഷന്‍ ജില്ലയില്‍ പൂര്‍ത്തിയായിട്ടില്ല. ഈ സാഹചര്യത്തിലാണ് വിചിത്രമായ ഉത്തരവ് ഇറക്കിയത്.

 




കൂടുതല്‍വാര്‍ത്തകള്‍.