CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Minutes 51 Seconds Ago
Breaking Now

സീറോ മലബാര്‍ ഗ്രെറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത തലത്തില്‍ ബൈബിള്‍ കലോത്സവത്തിലും സുവാറ ബൈബിള്‍ ക്വിസ് മത്സരത്തിലും ക്വയര്‍ മത്സരത്തിലും വിജയികളെ പ്രഖ്യാപിച്ചു

വോള്‍വര്‍ ഹാംപ്ടണ്‍ ഔര്‍ ലേഡി ഓഫ് പെര്‍പെക്ച്വല്‍ ഹെല്‍ത്ത് സീറോ മലബാര്‍ മിഷനില്‍ നിന്നും ഗ്രെറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത തലത്തില്‍ ബൈബിള്‍ കലോത്സവത്തിലും  സുവാറ ബൈബിള്‍ ക്വിസ് മത്സരത്തിലും ക്വയര്‍ മത്സരത്തിലും  വിജയികള്‍ ആയവരെ ആദരിച്ചു.

ഇക്കഴിഞ്ഞ ഞായറാഴ്ചത്തെ വിശുദ്ധ കുര്‍ബാനയ്ക്ക്  ശേഷം നടന്ന ലളിതമായ ചടങ്ങില്‍ വച്ച് ഇടവക വികാരി ഫാദര്‍ തോമസ് അറത്തില്‍ വിജയികളെയും  കോ ഓര്‍ഡിനെറ്റര്‍ ,കമ്മിറ്റി അംഗങ്ങള്‍ എന്നിവരെയും അനുമോദിക്കുകയും വിജയികള്‍ക്ക്  ഇടവക സമൂഹത്തിന്റെ പേരില്‍ പ്രത്യേക സമ്മാനങ്ങള്‍ നല്‍കുകയും ചെയ്തു.

സുവാറ ബൈബിള്‍ ക്വിസ് മത്സരത്തില്‍ രൂപത തലത്തില്‍ ഏറ്റവും കൂടുതല്‍ വിജയികള്‍ വോള്‍വര്‍ ഹാംപ്ടണ്‍ മിഷനില്‍ നിന്നാണ് എന്നത്  ഏറെ അഭിമാനാര്‍ഹമായ നേട്ടമാണ് .ഒപ്പം ബൈബിള്‍ കലോത്സവത്തിലും ഏറെ തിളക്കമാര്‍ന്ന വിജയമാണ് മിഷനിലെ ചുണക്കുട്ടികള്‍ കരസ്ഥമാക്കിയത്.

വിവിധ വിഭാഗങ്ങളിലെ വിജയികള്‍ താഴെപ്പറയുന്നവരാണ്

ഓള്‍ യുകെ  ക്വയര്‍ മത്സരം  ആന്‍ മരിയ ഷൈജു

 

ബൈബിള്‍ കലോത്സവം

 

സ്റ്റോറി ടെല്ലിങ് :  ആന്‍ മരിയ ഷൈജു

 

മോണോ ആക്ട്    റോസ് ഷൈജു

 

 മോണോ ആക്ട്  പ്രീതി  കുര്യന്‍

 

ഫാമിലി ഗ്രൂപ്പ്   ഷൈജു ആന്‍ഡ് ഫാമിലി

 

സുവാറ ബൈബിള്‍ ക്വിസ് വിജയികള്‍

 

നീല്‍ ജോസഫ്

 

റോസ് തോമസ്

 

സാറാ തോമസ്

 

അനു മരിയ അജി

 

അന്ന തോമസ്

ഈ വര്‍ഷം നടക്കുന്ന സുവാറ ബൈബിള്‍ ക്വിസ് മത്സരത്തില്‍ ഇടവകയില്‍ നിന്നുള്ള 22 പേര്‍ സെമി ഫൈനല്‍ വരെ എത്തിയിരിക്കുന്നു എന്നതും അഭിമാനാര്‍ഹമായ കാര്യമാണ് .

ബൈബിള്‍ കലോത്സവ കോ ഓര്‍ഡിനെറ്റര്‍ മാത്യു പുളിയോരം വിജയികളെ അനുമോദിക്കുകയും   ഈ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഇടവക വികാരി തോമസ് അറത്തില്‍ , വേദപാഠ പ്രഥമ അധ്യാപകര്‍ ആയ ജോണ്‍ ജോസഫ്,സണ്ണി അയ്യാമല ,കലോത്സവ കമ്മിറ്റി /ബൈബിള്‍ അപ്പസ്റ്റോലെറ്റ് അംഗങ്ങളായ റ്റാന്‍സി പാലാട്ടി ,വല്‍സ ജോയി,ഷൈജു ,സനല്‍,ലിനോ , തത്സമയം കൈക്കാരന്‍മാര്‍ ആയിരുന്ന റോയി,അജി,വിന്നര്‍,ഫ്രാന്‍സിസ്,ഷാജു .സനല്‍ എന്നിവര്‍ക്കും നിലവിലെ ട്രസ്റ്റിമാരായ ബ്രൂസ്‌ലി,സെബാസ്റ്റിയന്‍ എന്നിവര്‍ക്കും പ്രത്യേകം നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

 

 

മാത്യു പുളിയോരം




കൂടുതല്‍വാര്‍ത്തകള്‍.