സല്മാന് ഖാന്റെ പുതിയ ചിത്രത്തിന്റെ സ്ക്രീനിങ്ങിന് തീയേറ്ററിനുള്ളില്‍ പടക്കം പൊട്ടിച്ചാഘോഷിച്ചിരിക്കുകയാണ് ആരാധകര്‍. സല്‍മാന്റെ പുതിയ ചിത്രമായ ആന്റിം: ദി ഫൈനല്‍ ട്രൂത്ത് എന്ന ചിത്രത്തിന്റെ സ്ക്രീനിങ്ങ് വീഡിയോ പ്രദര്‍ശിപ്പിച്ചപ്പോഴായിരുന്നു ആരാധകരുടെ കൈവിട്ട കളി. എന്നാല്‍ പിന്നാലെ താരം തന്നെ ഇത്തരത്തില്‍ പ്രവര്‍ത്തിച്ച ആരാധകര്‍ക്കെതിരെ രംഗത്ത് വന്നു.
ഈ വീഡിയോ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ച താരം തീയേറ്ററില്‍ പടക്കം പൊട്ടിക്കരുതെന്നും അത് ജീവന് ആപത്താണെന്നും ആരാധകരോട് അപേക്ഷിച്ചു. തീയേറ്റര്‍ ഉടമകള്‍ തിയറ്ററിനുള്ളില്‍ പടക്കങ്ങള്‍ കയറ്റാന്‍ അനുവദിക്കരുതെന്നും പ്രവേശന സമയത്ത് തന്നെ പടക്കം അകത്തേക്ക് കൊണ്ടുപോകുന്നത് സുരക്ഷാജീവനക്കാര്‍ തടയണമെന്നും അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ പങ്ക് വെച്ച കുറിപ്പില്‍ പറയുന്നു.
സല്‍മാന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം:
തീയേറ്ററിനുള്ളില്‍ പടക്കങ്ങള്‍ കൊണ്ടുപോകരുതെന്ന് എന്റെ എല്ലാ ആരാധകരോടും അഭ്യര്‍ത്ഥിക്കുന്നു, കാരണം ഇത് നിങ്ങളുടെയും മറ്റുള്ളവരുടെയും ജീവന് അപകടത്തിലാക്കും. ഉടമകള്‍, തീയേറ്ററിനുള്ളില്‍ പടക്കങ്ങള്‍ കയറ്റാന്‍ അനുവദിക്കരുതെന്നും പ്രവേശന തന്നെ പടക്കം അകത്തേക്ക് കൊണ്ടുപോകുന്നത് സുരക്ഷാജീവനക്കാര്‍ തടയണമെന്നും അഭ്യര്‍ത്ഥിക്കുന്നു.
സിനിമ എല്ലാ വിധത്തിലും ആസ്വദിക്കൂ, പക്ഷേ ദയവായി ഇത് ഒഴിവാക്കുക എന്നത് എന്റെ എല്ലാ ആരാധകരോടും ഉള്ള എന്റെ അഭ്യര്‍ത്ഥനയാണ്.. നന്ദി.