CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
43 Minutes 6 Seconds Ago
Breaking Now

മോഹന്‍ലാലുമൊത്തുള്ള സിനിമ എന്നാണ് ? ആരാധകരുടെ ചോദ്യത്തിന് സംവിധായകന്‍ വിനയന്റെ മറുപടി

മോഹന്‍ലാലും സംവിധായകന്‍ വിനയനും ഒന്നിക്കുമെന്ന വാര്‍ത്ത പുറത്തുവന്നതോടെ ചിത്രത്തിന്റെ പ്രഖ്യാപനത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ഇരുവരും തമ്മിലുണ്ടായിരുന്ന അഭിപ്രായവ്യത്യാസങ്ങള്‍ അവസാനിച്ചെന്നും ഇരുവരും ഒരു വലിയ സിനിമയ്ക്കായി ഒന്നിക്കുമെന്നുമായിരുന്നു വാര്‍ത്ത. വിനയന്റെ പുതിയ ചിത്രമായ പത്തൊന്‍പതാം നൂറ്റാണ്ടിന് ശേഷമായിരിക്കും ഈ ചിത്രം തുടങ്ങുകയെന്നും പ്രഖ്യാപനമുണ്ടായിരുന്നു.

ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് ഒരു ആരാധകന്റെ ചോദ്യത്തിന് ഉത്തരം പറഞ്ഞിരിക്കുകയാണ് വിനയന്‍. 'കഥ ഒത്തു വന്നിട്ടില്ല.. വലിയൊരു സിനിമ ചെയ്യണമെന്നാണ് ആഗ്രഹം.. കഥ റെഡിയായാല്‍ ഉടന്‍ കാണും.' എന്നാണ് വിനയന്‍ പറഞ്ഞിരിക്കുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.