CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 49 Minutes 16 Seconds Ago
Breaking Now

'മോശം റോഡുകളില്‍ വീണ് മരിക്കുന്നവര്‍ക്ക് ആര് സമാധാനം പറയും?'; പൊതുമാരാമത്ത് മന്ത്രിയുടെ സാന്നിധ്യത്തില്‍ ചോദ്യവുമായി ജയസൂര്യ

മഴയാണ് റോഡ് അറ്റകുറ്റപണി യുടെ തടസം എന്ന വാദം ജനങ്ങള്‍ അറിയേണ്ട കാര്യം ഇല്ലെന്ന് ജയസൂര്യ വിമര്‍ശിച്ചു.

പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ സാന്നിധ്യത്തില്‍ മോശം റോഡുകളെ വിമര്‍ശിച്ച് ചലച്ചിത്രതാരം ജയസൂര്യ. ഇത്തരം മോശം റോഡുകളില്‍ വീണ് മരിക്കുന്നവര്‍ക്ക് ആര് സമാധാനം പറയുമെന്ന് താരം ചോദിച്ചു.

നികുതി അടയ്ക്കുന്നവര്‍ക്ക് നല്ല റോഡ് വേണമെന്നും, മഴക്കലാത്ത് റോഡ് നന്നാക്കാന്‍ കഴിയില്ലെങ്കില്‍ 'ചിറാപുഞ്ചിയില്‍' റോഡ് കാണില്ലെന്നും ജയസൂര്യ പറഞ്ഞു. മഴയാണ് റോഡ് അറ്റകുറ്റപണി യുടെ തടസം എന്ന വാദം ജനങ്ങള്‍ അറിയേണ്ട കാര്യം ഇല്ലെന്ന് ജയസൂര്യ വിമര്‍ശിച്ചു.

അതേസമയം, സര്‍ക്കാരിന്റെ ഇപ്പോഴത്തെ ശ്രമം അഭിനന്ദനാര്‍ഹമാണെന്നും ജയസൂര്യ പറഞ്ഞു. നല്ല റോഡുകള്‍ ഇനി ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു. നിലവിലെ ടോളുകള്‍ക്ക് നിശ്ചിത കാലാവധി വയ്ക്കണമെന്നും ജയസൂര്യ അഭിപ്രായപ്പെട്ടു.

 




കൂടുതല്‍വാര്‍ത്തകള്‍.