CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 2 Minutes 5 Seconds Ago
Breaking Now

'പീ ടി തോമസ് കാലഘട്ടത്തിലെ രാഷ്ട്രീയ സാമൂഹ്യ പ്രതിബദ്ധതയുടെ പാഠപുസ്തകം': ഡിജോ കാപ്പന്‍; ഓ ഐ സി സി യു കെ യുടെ 'പീ ടി അനുസ്മരണം' ഹൃദയശ്പര്‍ശിയായി

ലണ്ടന്‍: ഒഐസിസി (യുകെ) യുടെ നേതൃത്വത്തില്‍ ലണ്ടനില്‍  നടത്തിയ 'പീ ടി തോമസ് എം എല്‍ എ അനുസ്മരണം' ജന പങ്കാളിത്തം കൊണ്ടും അനുഭവ സ്പര്‍ശിയായ  പങ്കുവെക്കലും, അനുസ്മരണ  സന്ദേശങ്ങളും കൊണ്ട് അവിസ്മരണീയമായി.

ഒഐസിസി(യു കെ) യുടെ സൂം മീറ്റിങ്ങിലൂടെ ഒരുക്കിയ പ്ലാറ്റ്‌ഫോമില്‍ നടത്തിയ 'പീ ടി അനുസ്മരണ യോഗം' അദ്ദേഹത്തിന്റെ വിശ്വസ്ത  സുഹൃത്തും കോണ്‍ഗ്രസ്സിന്റെ സന്തത സഹചാരിയുമായ ശ്രീ. ഡിജോ കാപ്പന്‍ ഉദ്ഘാടനം ചെയ്തു സന്ദേശം നല്‍കി. ' അര്‍ബുദ രോഗത്തിന്റെ തീവ്രത മനസ്സിലാക്കുവാനും, മരണത്തെ മുന്നില്‍ക്കണ്ട്, മരണ ശേഷമുള്ള സത്ക്രിയകളില്‍  തന്റേതായ അഭിപ്രായം പറയുവാനും, രാഷ്ട്രീയ സാമൂഹ്യ പ്രതിബദ്ധതയില്‍ പുലര്‍ത്തി പോന്ന ജീവിത ശൈലിക്കു തെല്ലും പോറലേല്‍ക്കാതെ, സ്വകുടുംബത്തിനോ വിശ്വാസ സംഹിതകള്‍ക്കോ ബാദ്ധ്യതയോ  അര്ഥശങ്കക്കോ ഇടനല്‍കാതെ അന്ത്യോപചാരസംസ്‌കാര ശുശ്രുഷകല്‍ ആവിഷ്‌ക്കരിക്കുവാനും , അതെങ്ങിനെയൊക്കെ ക്രമീകരിക്കണം എന്നുമുള്ള അന്ത്യാഭിലാഷങ്ങള്‍ പ്രാവര്‍ത്തികമാക്കുവാന്‍ ഭാരമേല്പിച്ച ഡിജോ കാപ്പന്‍ എന്ന വിശ്വസ്തന്‍ 'പീ ടി'യെ അനുസ്മരിച്ചു നല്‍കിയ സന്ദേശം വികാരഭരിതവും യോഗത്തില്‍ പങ്കുചേര്‍ന്നവര്‍ക്കു അവിസ്മരണീയവുമായി. 

കെപിസിസി സെക്രട്ടറി ശ്രീ ജോസി സെബാസ്റ്റ്യന്‍ നല്‍കിയ അനുസ്മരണ പ്രസംഗം പീ ടിയുടെ ദേഹവിയോഗം കോണ്‍ഗ്രസ്സ് പ്രസ്ഥാനത്തിനെല്‍പ്പിച്ച കനത്ത നഷ്ടത്തെയും, അദ്ദേഹത്തില്‍ ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസത്തെയും, ഏതു വിഷയത്തിലും പഠിച്ചു  അവഗാഹം നേടിയ ശേഷം മാത്രം നടത്തുന്ന പ്രതികരണങ്ങളും,കറകളഞ്ഞ പരിസ്ഥിതി, സാമൂഹ്യ, രാഷ്ട്രീയ സാംസ്‌കാരിക ചിന്തകന്‍ , മാനുഷിക സ്‌നേഹവും പ്രതിബദ്ധതയും പുലര്‍ത്തുന്ന നട്ടെല്ലുള്ള നേതാവ് എന്നീ നിലകളില്‍ കേരളജനതക്കു അഭിമതനായ വ്യക്തിത്വത്തെ ഓര്‍മ്മിപ്പിക്കുന്നതായി.  

ബ്രിസ്റ്റോള്‍ മുന്‍ മേയറും കൗണ്‍സിലറുമായ ടോം ആദിത്യ, പ്രമുഖ മാധ്യമപ്രവര്‍ത്തകനും ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ടോം ജോസ് തടിയന്‍പാട്, മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ജോസ് കുമ്പിളുവേലില്‍(ജര്‍മ്മനി), കേരളകോണ്‍ഗ്രസ് പ്രതിനിധിയും , മലയാളം മിഷന്‍ യു കെ ചാപ്റ്റര്‍ പ്രസിഡണ്ടുമായ ശ്രീ സി എ ജോസഫ് , ഐഒസി പ്രതിനിധി ശ്രീ ബോബിന്‍ ഫിലിപ്പ്, മോഡറേറ്ററും മുഖ്യ സംഘാടകനായ ഡോ. ജോഷി ജോസ് എന്നിവര്‍  തങ്ങളുടെ വിദ്യാഭ്യാസ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തന കാലഘട്ടങ്ങളില്‍ 'പീ റ്റി' എന്ന അതുല്യ സംഘാടകനും മനുഷ്യ സ്‌നേഹിയുമായ രാഷ്ട്രീയ നേതാവിനെ തങ്ങളുടെ നേരറിവില്‍ കണ്ട അനുഭവങ്ങളുടെ വെളിച്ചത്തില്‍ അനുസ്മരിച്ചതു പങ്കുചേര്‍ന്നവരുടെ ഹൃദയത്തിന്റെ ഏടുകളില്‍ എഴുതപ്പെടുന്നതായി.

കെഎംസിസി യു കെ ഘടകത്തിന്റെ പ്രതിനിധികളായി എത്തിയ സഫീര്‍ പേരാമ്പ്ര, അര്‍ഷാദ് കണ്ണൂര്‍ കേരളാ കൊണ്‌ഗ്രെസ്സ് പ്രതിനിധികളായ ജിപ്‌സണ്‍ തോമസ്, സോണി കുരിയന്‍ ഐഒസി പ്രതിനിധി അജിത് മുതയില്‍ ഒഐസിസി വനിതാ കോര്‍ഡിനേറ്റര്‍ ഷൈനു മാത്യു എന്നിവര്‍ അനുശോചന സന്ദേശങ്ങള്‍ നല്‍കി. 

ഒഐസിസി യുടെ നാഷണല്‍ കമ്മിറ്റി മെംബേര്‍സ് ഏവരും സന്ദേശങ്ങള്‍ പങ്കുവെച്ച പീ ടി അനുസമരണത്തില്‍ മോഡറേറ്ററും ഒഐസിസി നേതാവുമായ അപ്ഫാ ഗഫൂര്‍ ആലപിച്ച പീ ടിയുടെ ഇഷ്ട ഗാനമായ 'ചന്ദ്ര കളഭം  ചാര്‍ത്തിയുറങ്ങും തീരം...' എന്ന ഗാനം അന്ത്യപോപചാര അനുസ്മൃതികളില്‍  വിങ്ങലായി മാറി. 

ഒഐസിസി യു കെ പ്രസിഡന്റ് ശ്രീ മോഹന്‍ദാസ് 'പീ ടി അനുസ്മരണ'ത്തില്‍ പങ്കു ചേര്‍ന്ന്  അവിസ്മരണീയമാക്കിയ ഏവര്‍ക്കും ഹൃദ്യമായ നന്ദി രേഖപ്പെടുത്തുകയും, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ 137 മത് ജന്മദിന ആശംസകളും നേര്‍ന്നു.

 
കൂടുതല്‍വാര്‍ത്തകള്‍.