CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 2 Minutes 50 Seconds Ago
Breaking Now

ബ്രോംലിയിൽ രാത്രി ആരാധന 2013 മെയ്‌ 31 വെള്ളിയാഴ്ച്ച നടത്തപ്പെടും.

സെന്റ് ജോസഫ് കത്തോലിക്ക് ചര്‍ച്ച് ബ്രോംലി എല്ലാ മാസവും അവസാന വെള്ളിയാഴ്ച നടത്തുന്ന രാത്രി ആരാധന ശുശ്രൂഷ 2013 മെയ്‌ 31 വെള്ളിയാഴ്ച്ച നടത്തപ്പെടും.

സെന്റ്‌ ജോസഫ് കത്തോലിക്ക്  ചര്‍ച്ച് ബ്രോംലി എല്ലാ മാസവും അവസാന വെള്ളിയാഴ്ച നടത്തുന്ന രാത്രി ആരാധന ശുശ്രൂഷ പതിവുപോലെ ഈമാസം 31ന് നടത്തപ്പെടുന്നു. വിശ്വാസവര്‍ഷത്തില്‍ തിരുസഭയുടെ ആഹ്വാനം സ്വീകരിച്ച് ദിവ്യകാരുണ്യം കേന്ദ്രീകൃതമായ വിശ്വാസ ജീവിതം വളര്‍ത്തുവാന്‍ മലയാളികളായ എല്ലാ ക്രിസ്തു വിശ്വാസികള്‍ക്കും, പ്രത്യേകിച്ചും ബ്രോംലിയിലും പരിസരത്തും താമസിക്കുന്നവര്‍ക്ക് ലഭ്യമായിരിക്കുന്ന അനുഗ്രഹ നിമിഷങ്ങളാണ് ഈ രാത്രി ആരാധന. നമ്മുടെ വിശ്വാസവും പ്രതീക്ഷയുമൊക്കെ പ്രതിസന്ധികളുടെ വഴിയിലൂടെ കടന്നുപോകുമ്പോള്‍ ആരാധനയുടെ നിമിഷങ്ങള്‍ പുതു ചൈതന്യവും പ്രതീക്ഷയുമാകുന്നു. പോപ്പ് ഫ്രാന്‍സിസ് നമുക്ക് നല്‍കുന്ന ഉപദേശവും അത് തന്നെ :- "we need to see the light of hope and to be men and women who bring hope to others ". കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കുന്ന ദിവ്യകാരുണ്യ ആരാധന വൈകുന്നേരം ഏഴു മുതല്‍ 10 വരെയാണ്. വ്യക്തിപരമായ നിയോഗങ്ങളെ ദിവ്യകാരുണ്യ സന്നിധിയില്‍ അര്‍പ്പിച്ച് പ്രാര്‍ത്ഥിക്കാനും, വ്യക്തി ജീവിതത്തിലും കുടുംബ ജീവിതത്തിലും പുതിയ വെളിച്ചവും പ്രതീക്ഷയും നിറയുവാന്‍ സ്‌നേഹപൂര്‍വം എല്ലാവരെയും ദിവ്യകാരുണ്യ ആരാധനയിലേക്ക് ക്ഷണിക്കുന്നു. 

കൂടുതല്‍ വിവരങ്ങള്‍ക്ക് : 

അനൂപ് - 072339122 

ആലിസ് -07745784196




കൂടുതല്‍വാര്‍ത്തകള്‍.