CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 9 Minutes 42 Seconds Ago
Breaking Now

യുകെയില്‍ അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രി നയിക്കുന്ന കുടുംബ നവീകരണ ധ്യാനം ഏപ്രില്‍ 19മുതല്‍ 21വരെ

കുടുംബ ബന്ധങ്ങളെ യേശുവില്‍ ഐക്യപ്പെടുത്തി ജീവിത നവീകരണം ലക്ഷ്യമാക്കുന്ന കുടുംബ നവീകരണ ധ്യാനം അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രി യുകെ യുടെ നേതൃത്വത്തില്‍ നടക്കുന്നു.  പ്രശസ്ത ധ്യാനഗുരുവും വചന പ്രാഘോഷകനുമായ ഫാ. ഷൈജു നടുവത്താനിയില്‍ നയിക്കുന്ന ധ്യാനം ഏപ്രില്‍ 19 വെള്ളി മുതല്‍ 21 ഞായര്‍ വരെയാണ് നടക്കുക.പ്രമുഖ വചന പ്രാഘോഷകരായ ബ്രദര്‍ ജോസ് കുര്യാക്കോസ്, ബ്രദര്‍ സാജു വര്‍ഗീസ് എന്നിവരും അഭിഷേകാഗ്‌നി ടീമും ശുഷ്രൂഷകളില്‍ പങ്കുചേരും . അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രി യുകെ ടീമിന്റെ നേതൃത്വത്തില്‍ നടക്കുന്ന  ഈ ശുശ്രൂഷയിലേക്ക് രെജിസ്‌ട്രേഷന്‍ നടന്നുകൊണ്ടിരിക്കുന്നു . കുട്ടികള്‍ക്കും പ്രത്യേക ശുശ്രൂഷ ഉണ്ടായിരിക്കും . www.afcmuk.org എന്ന ലിങ്കില്‍ ഈ ശുശ്രൂഷയിലേക്ക് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്  

07414 747573, 07809 827074.

 




കൂടുതല്‍വാര്‍ത്തകള്‍.