ബിര്‍മിംഗ് ഹാം .ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ കുടുംബക്കൂട്ടായ്മ പ്രതിനിധികളുടെ വാര്‍ഷിക സമ്മേളനം ലെസ്റ്ററിലെ മദര്‍ ഓഫ് ഗോഡ് ദേവാലയത്തില്‍ ഏപ്രില്‍ 13, ശനിയാഴ്ച നടത്തപ്പെടും .രൂപതയുടെ പന്ത്രണ്ട് റീജിയനുകളില്‍ നിന്നുമുള്ള ഇടവക ,മിഷന്‍ ,പ്രൊപ്പോസഡ് മിഷനുകളില്‍ നിന്നുള്ള കുടുംബ കൂട്ടായ്മകളിലെ പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനം വിശുദ്ധ കുര്ബാനയോടെയാണ് ആരംഭിക്കുന്നത്
രാവിലെ 10 മണിക്ക് രൂപതാ ദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും . രൂപതാ കുടുംബക്കൂട്ടായ്മ കമ്മീഷന്‍ ചാര്‍ജുള്ള സിഞ്ചേലൂസ് പെരിയ ബഹു. ഫാ ജോര്‍ജ്ജ് ചേലെയ്ക്കല്‍ കമ്മീഷന്‍ ചെയര്‍മാന്‍ ബഹു. ഹാന്‍സ് പുതിയാകുളങ്ങര എന്നിവരോടൊപ്പം രൂപതയുടെ 12 റീജിണല്‍ ഡയറക്ടര്‍ മാരായ വൈദികരും മിഷന്‍ ഡയറക്ടര്‍ മാരായ വൈദികരും സഹ കാര്‍മ്മികന്‍ ആകും എല്ലാ റീജിയനുകളില്‍ നിന്നുള്ള 300 ല്‍ പരം പ്രതിനിധികളും വൈദികരുമാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്
വൈകുന്നേരം 4.00 മണിയോടെ പര്യവസാനിക്കുന്ന കാര്യപരിപാടികള്‍ക്ക് രൂപതാ കുടുംബക്കൂട്ടായ്മ കമ്മീഷന്‍ അംഗങ്ങള്‍ നേതൃത്വം നല്‍കും.
ഷൈമോന്‍ തോട്ടുങ്കല്‍