CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 15 Minutes 23 Seconds Ago
Breaking Now

പഞ്ചാബില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിലെ സുരക്ഷാ വീഴ്ച ; എസ്.എസ്.പിയെയും ആറ് ഐ.പി.എസ്. ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റി

പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം ഫ്‌ളൈ ഓവറില്‍ കുടുങ്ങിയ ദിവസം സുരക്ഷാ ചുമതലയില്‍ ഉണ്ടായിരു ഫിറോസ്പൂരിലെ സീനിയര്‍ പൊലീസ് സൂപ്രണ്ട് അടക്കം ഏഴ് ഉദ്യോഗസ്ഥരെയാണ് സര്‍ക്കാര്‍ സ്ഥലം മാറ്റിയത്.

പഞ്ചാബില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിലെ സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട് ഒരു എസ്.എസ്.പിയെയും ആറ് ഐ.പി.എസ്. ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റി. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം ഫ്‌ളൈ ഓവറില്‍ കുടുങ്ങിയ ദിവസം സുരക്ഷാ ചുമതലയില്‍ ഉണ്ടായിരു ഫിറോസ്പൂരിലെ സീനിയര്‍ പൊലീസ് സൂപ്രണ്ട് അടക്കം ഏഴ് ഉദ്യോഗസ്ഥരെയാണ് സര്‍ക്കാര്‍ സ്ഥലം മാറ്റിയത്.

ഫിറോസ്പൂരിലെ സീനിയര്‍ പൊലീസ് സൂപ്രണ്ട് ഹര്‍മന്‍ദീപ് സിങ് ഹാന്‍സിനെ ലുധിയാനയിലെ മൂന്നാം ഐ.ആര്‍.ബി കമാന്‍ഡന്റായാണ് സ്ഥലം മാറ്റിയിരിക്കുത്.

നരീന്ദര്‍ ഭാര്‍ഗവിനെയാണ് ഫിറോസ്പൂരിലെ പുതിയ എസ്.എസ്.പിയായി നിയമിച്ചിരിക്കുന്നത്. സ്ഥലം മാറ്റപ്പെട്ട ഐ.പി.എസ്. ഉദ്യോഗസ്ഥരും എസ്എസ്പി, ഡിജിപി,എന്നിവരുള്‍പ്പെടെ 13 പേര്‍ സുരക്ഷാവീഴ്ചയെ കുറിച്ച് അന്വേഷിക്കുന്ന മൂന്നംഗസമിതിക്ക് മുന്നില്‍ കഴിഞ്ഞ ദിവസം ഹാജരായിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രാലയം രൂപീകരിച്ച മൂന്നംഗ സമിതിയും സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച സമിതിയുമാണ് സംഭവത്തില്‍ അന്വേഷണം നടത്തുന്നത്. വ്യാഴാഴ്ച മുതലാണ് അന്വേഷണങ്ങള്‍ ആരംഭിച്ചത്.

കര്‍ഷകര്‍ പ്രതിഷേധവുമായി റോഡ് ഉപരോധിച്ചതിനെ തുടര്‍ന്ന് പഞ്ചാബിലെ ഹുസൈനിവാലയിലെ രക്ഷസാക്ഷി സ്മാരകത്തില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെ

ഒരു ഫ്‌ളൈ ഓവറില്‍ 20 മിനിറ്റു നേരം പ്രധാനമന്ത്രിയുടം വാഹനവ്യൂഹം കുടുങ്ങിക്കിടന്നു.പഞ്ചാബ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായ ഗുരുതരമായ സുരക്ഷാ വീഴ്ചയാണ് ഇതെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

 




കൂടുതല്‍വാര്‍ത്തകള്‍.