CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 13 Minutes 10 Seconds Ago
Breaking Now

യുഎസില്‍ വന്‍ തീപിടുത്തം ; 9 കുട്ടികളടക്കം 19 പേര്‍ മരിച്ചു

അറുപതിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക വിവരങ്ങള്‍ വ്യക്തമാക്കുന്നത്. മിക്കവരുടെയും നില വളരെ ഗുരുതരമാണ്.

നഗരത്തിലെ ബ്രോങ്ക്‌സ് മേഖലയിലെ ഫ്‌ലാറ്റിലുണ്ടായ തീപിടുത്തത്തില്‍ 19 പേര്‍ മരിച്ചു. ഇവരില്‍ ഒന്‍പത് പേര്‍ കുട്ടികളാണ്. അറുപതിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക വിവരങ്ങള്‍ വ്യക്തമാക്കുന്നത്. മിക്കവരുടെയും നില വളരെ ഗുരുതരമാണ്.

ഞായറാഴ്ച രാവിലെ, 19 നിലകളുള്ള കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് തീപിടുത്തം നടന്നത്. കേടായ ഒരു ഹീറ്ററില്‍ നിന്നാണ് അഗ്‌നിബാധ ആരംഭിച്ചതെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ വ്യക്തമാക്കിയത്. ന്യൂയോര്‍ക്ക് നഗരത്തില്‍ മൂന്നു ദശാബ്ദങ്ങളില്‍ ഉണ്ടായ ഏറ്റവും വലിയ അഗ്‌നിബാധയാണിത്.

ഫ്‌ലാറ്റുകളില്‍ താമസിക്കുന്നവര്‍ തീയും പുകയും മൂലം ശ്വാസം ലഭിക്കാതെ ജനല്‍ച്ചില്ലുകള്‍ അടിച്ചു പൊട്ടിക്കുന്ന ദൃശ്യങ്ങള്‍ പ്രാദേശിക ചാനലുകള്‍ സംപ്രേഷണം ചെയ്യുന്നുണ്ട്. ഓരോ നിലയിലും മൃതദേഹങ്ങള്‍ കണ്ടെത്താന്‍ സാധിച്ചുവെ ന്നാണ് രക്ഷാപ്രവര്‍ത്തകര്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. കനത്ത പുക മൂലം പലര്‍ക്കും രക്ഷപ്പെടാന്‍ സാധിച്ചില്ല എന്നും അവര്‍ പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.