CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
58 Minutes 50 Seconds Ago
Breaking Now

വായില്‍ തുണി തിരുകി അമ്മയെ ബലാത്സംഗം ചെയ്തു, മകന്‍ അറസ്റ്റില്‍

അമ്മ ഉറങ്ങിക്കിടക്കവെയായിരുന്നു ക്രൂരത. പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയിരുന്നതായും അമ്മ വെളിപ്പെടുത്തി.

വായില്‍ തുണി തിരുകി അമ്മയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ മകന്‍ അറസ്റ്റില്‍. ദക്ഷിണ കന്നഡയിലെ പുട്ടൂര്‍ താലൂക്കിലാണ് ഞെട്ടിക്കുന്ന ക്രൂരത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പീഡനത്തിനു ശേഷം അവശയായ 58കാരിയായ അമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ മകനെ പോലീസ് അറസ്റ്റ് ചെയ്തു. അമ്മ ഉറങ്ങിക്കിടക്കവെയായിരുന്നു ക്രൂരത. പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയിരുന്നതായും അമ്മ വെളിപ്പെടുത്തി.

പൊലീസ് പറയുന്നതിങ്ങനെ

ക്രൂരമായ ബലാല്‍സംഗത്തിന് ഇരയായ 58കാരിയെ അവശനിലയില്‍ പൂട്ടൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ സ്ത്രീ പൊലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്. അമ്മയും മകനും മാത്രമാണ് വീട്ടില്‍ കഴിഞ്ഞിരുന്നത്. രാവിലെ 3 മണിക്കാണ് ക്രൂരത നടക്കുന്നത്. ഉറങ്ങിക്കിടക്കുകയായിരുന്ന അമ്മയുടെ മുറിയിലെത്തി മകന്‍ ബലാല്‍സംഗം ചെയ്യുകയായിരുന്നു. മകനെ എതിര്‍ത്ത സ്ത്രീ ഉറക്കെ നിലവിളിച്ചു. ഇതോടെ സ്ത്രീയുടെ വായില്‍ പ്രതി തുണി തിരുകി വെച്ചു.

സംഭവത്തെക്കുറിച്ച് പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. തൊട്ടടുത്ത ദിവസം രാവിലെയും സ്ത്രീയെ മകന്‍ ബലാല്‍സംഗത്തിന് ഇരയാക്കി. പ്രതി വിവാഹിതനാണ്. ഇയാളുടെ ഭാര്യ അവരുടെ വീട്ടിലാണ് കഴിയുന്നത്. പ്രതിയെ ചോദ്യം ചെയ്ത് വരികയാണെന്നും കൂടുതല്‍ അന്വേഷണം നടത്തുന്നുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.