CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 21 Minutes 47 Seconds Ago
Breaking Now

സോനു സൂദിന്റെ സഹോദരിക്ക് തെരഞ്ഞെടുപ്പില്‍ സീറ്റ്; പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന് കോണ്‍ഗ്രസ് എം.എല്‍.എ

ചണ്ഡിഗഢിലെ ബി.ജെ.പി ഓഫീസിലെത്തിയാണ് ഇയാള്‍ ബി.ജെ.പി അംഗത്വം സ്വീകരിച്ചത്.

ബോളിവുഡ് നടന്‍ സോനു സൂദിന്റെ സഹോദരിക്ക് നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം.എല്‍.എ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു. പഞ്ചാബിലെ മോഗ നിയമസഭാ മണ്ഡലത്തിലെ എം.എല്‍.എയായ ഹര്‍ജോത് കമാലാണ് പാര്‍ട്ടി വിട്ടത്.

കോണ്‍ഗ്രസ് വിട്ടതിന് പിന്നാലെ ഹര്‍ജോത് ബി.ജെ.പിയില്‍ ചേര്‍ന്നു. ചണ്ഡിഗഢിലെ ബി.ജെ.പി ഓഫീസിലെത്തിയാണ് ഇയാള്‍ ബി.ജെ.പി അംഗത്വം സ്വീകരിച്ചത്.

തന്റെ സ്വന്തം മണ്ഡലത്തില്‍ കെട്ടിയിറക്കിയ ഒരാളെ സ്ഥാനാര്‍ത്തിയായി നിര്‍ത്തിയതിന്റെ പ്രതിഷേധസൂചകമായിട്ടാണ് താന്‍ പാര്‍ട്ടി വിട്ടതെന്നായിരുന്നു കമാല്‍ പറഞ്ഞത്.

ശനിയാഴ്ചയായിരുന്നു നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ ആദ്യഘട്ട പട്ടിക പുറത്തുവിട്ടത്. 86 സ്ഥാനാര്‍ത്ഥികളുടെ പട്ടികയായിരുന്നു കോണ്‍ഗ്രസ് പുറത്തു വിട്ടത്.

പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി ചംകൗര്‍ സാഹെബ് മണ്ഡലത്തില്‍ നിന്നും പി.സി.സി അധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ദു അമൃത്സര്‍ (ഈസ്റ്റ്) മണ്ഡലത്തില്‍ നിന്നുമാണ് മത്സരിക്കുന്നത്. മോഗ നിയോജക മണ്ഡലത്തില്‍ നിന്നുമാണ് മാളവിക സൂദ് മത്സരിക്കുന്നത്.ദിവസങ്ങള്‍ക്ക് മുന്‍പെയാണ് മാളവിക സൂദ് കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചിത്.

 




കൂടുതല്‍വാര്‍ത്തകള്‍.