CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 1 Minutes 42 Seconds Ago
Breaking Now

എസ്പിക്ക് തിരിച്ചടി; മുലായം സിങിന്റെ മരുമകള്‍ ബിജെപിയിലേക്ക്; മത്സരിക്കാന്‍ സാധ്യത

ബിജെപിയില്‍ ചേര്‍ന്നാല്‍ അപര്‍ണ ലക്‌നൗ കന്റോണ്‍മെന്റില്‍ മത്സരിക്കാനാണ് മത്സരിച്ചേക്കും.

ഉത്തര്‍പ്രദേശില്‍ സമാജ് വാദി പാര്‍ട്ടിക്ക് തിരിച്ചടിയായി ബിജെപി നീക്കം. മുലായംസിങിന്റെ ഇളയ മകന്റെ ഭാര്യ അപര്‍ണ യാദവ് ഇന്ന് ബിജെപിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സമാജ്വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായിരുന്നു അപര്‍ണ യാദവ്.

ബിജെപിയില്‍ ചേര്‍ന്നാല്‍ അപര്‍ണ ലക്‌നൗ കന്റോണ്‍മെന്റില്‍ മത്സരിക്കാനാണ് മത്സരിച്ചേക്കും. 2017ല്‍ സമാജ് വാദി സ്ഥാനാര്‍ത്ഥിയായി ഇവിടെ നിന്നു തന്നെയായിരുന്നു അപര്‍ണ യാദവ് മത്സരിച്ചത്. പക്ഷെ അന്ന് ബിജെപി സ്ഥാനാര്‍ത്ഥി റിത ബഗുന ജോഷിയോട് പരജായപ്പെടുകയായിരുന്നു. മുലയം സിംഗിന്റെ ഇളയമകന്‍ പ്രതികിന്റെ ഭാര്യയാണ് അപര്‍ണ യാദവ്. അതേസമയം ലക്‌നൗ കന്റോണ്‍മെന്റില്‍ മണ്ഡലത്തിലേക്ക് തന്റെ മകനെ മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് റീത്ത ബഹുഗു ജോഷി സജീവമായി രംഗത്തുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.