CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 41 Minutes 45 Seconds Ago
Breaking Now

'ഞാനും എന്റെ കുടുംബവും' സെഹിയോന്‍ യുകെയുടെ ആദ്യ ശനിയാഴ്ച്ച വചന സൗഖ്യ ശുശൂഷ ഇന്ന് വൈകിട്ട് 7 മുതല്‍

കുടുംബ പ്രേഷിതദൗത്യ നിര്‍വ്വഹണത്തിലൂടെ 'കുടുംബം ഒരു ദേവാലയം ' എന്ന അതുല്യമായ അനുഭവം ദൈവപരിപാലനയില്‍ കണ്ടെത്തുന്ന തിരുവചന സൗഖ്യ ശുശ്രൂഷ എല്ലാ ആദ്യ ശനിയാഴ്ച്ചകളിലും സെഹിയോന്‍ യുകെ യുടെ നേതൃത്വത്തില്‍ നടക്കുന്നു. ക്രിസ്തുവിന്റെ പ്രേഷിതരായി ജീവിതത്തിന്റെ സമസ്ത മേഖലകളിലും ഓരോ കുടുംബാംഗവും ആയിത്തീരുകവഴി യഥാര്‍ത്ഥ സുവിശേഷവാഹകരാകുകയെന്ന കര്‍ത്തവ്യം നിര്‍വ്വഹിക്കുവാന്‍ ഓരോരുത്തരെയും പ്രാപ്തരാക്കുന്ന ഈ ഓണ്‍ലൈന്‍ ശുശ്രൂഷ യുകെ സമയം വൈകിട്ട് 7 മുതല്‍ രാത്രി 8.30 വരെയാണ് നടക്കുക . റവ.ഫാ.ഷൈജു നടുവത്താനിയില്‍ ആത്മീയ നേതൃത്വം നല്‍കുന്ന സെഹിയോന്‍ യുകെയുടെ പ്രമുഖ വചന ശുശ്രൂഷകര്‍ ഈ ശുശ്രൂഷയില്‍ പങ്കെടുക്കും.

യുകെ സമയത്തിന് ആനുപാതികമായി വിവിധ രാജ്യങ്ങളില്‍ സമയക്രമം വ്യത്യസ്തമായിരിക്കും.

 www.sehionuk.org എന്ന ലിങ്കില്‍ ഈ ശുശ്രൂഷ ലൈവ് ആയും കൂടാതെ 8894210945എന്ന ഐഡി യില്‍ സൂം പ്ലാറ്റ് ഫോമിലും ഈ ശുശ്രൂഷയില്‍ പങ്കെടുക്കാവുന്നതാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.