ഡോ. സ്‌ട്രെയിഞ്ച് അഭിനേത്രി സാറാ ഫിതിയാനെ കാത്തിരിക്കുന്നത് ജയില്‍ശിക്ഷ. താരവും, തായ്‌ക്കോണ്ടോ മാസ്റ്ററായ ഭര്‍ത്താവും ചേര്‍ന്ന് 13 വയസ്സുള്ള പെണ്‍കുട്ടിയെ റമ്മില്‍ കുളിപ്പിച്ച ശേഷം മാസത്തില്‍ ഒന്നോ, രണ്ടോ തവണ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു. മൂന്ന് വര്‍ഷക്കാലം ഈ പീഡനം നീണ്ടുനിന്നെന്നാണ് കോടതിയില്‍ വ്യക്തമായിരിക്കുന്നത്.
2016ലെ മാര്‍വല്‍ സൂപ്പര്‍ഹീറോ ചിത്രം ഡോക്ടര്‍ സ്‌ട്രെയിഞ്ചില്‍ അഭിനയിച്ച 36-കാരിയായ ഫിതിയാന്‍ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി. 13 വയസ്സുള്ളപ്പോള്‍ മുതല്‍ പെണ്‍കുട്ടിയെ മൂന്ന് വര്‍ഷക്കാലം ലൈംഗികമായി പീഡിപ്പിച്ച കുറ്റത്തിനാണ് ഇനി ശിക്ഷ വിധിക്കേണ്ടത്.
ഫിതിയാനും, 59-കാരനായ ഭര്‍ത്താവ് വിക്ടര്‍ മാര്‍ക്കിനും എതിരെ പെണ്‍കുട്ടിക്കെതിരായ ലൈംഗിക നടപടികളില്‍ 14 ചരിത്രപരമായ കുറ്റങ്ങളാണ് ചുമത്തിയത്. ദമ്പതികള്‍ കൗമാരക്കാരിയെ ക്യാപ്റ്റന്‍ മോര്‍ഗണ്‍ ഡാര്‍ക്ക് റം കുടിപ്പിച്ച ശേഷമാണ് ലൈംഗികതയ്ക്കായി വിനിയോഗിച്ചിരുന്നത്.
2005 മുതല്‍ 2008 വരെ മാസത്തില്‍ ഒന്നോ, രണ്ടോ തവണ വീതം ദമ്പതികള്‍ ഇരയെ ചൂഷണം ചെയ്ത് പോന്നതായി കോടതിയില്‍ വ്യക്തമായി. 15 വയസ്സുള്ളപ്പോള്‍ കുട്ടിയെ മോശമായ രീതിയില്‍ ഉപയോഗിച്ചതിന് ഫിതിയാന്റെ ഭര്‍ത്താവിനെതിരെ നാല് കുറ്റങ്ങളും ചുമത്തിയിരുന്നു.
ദമ്പതികള്‍ കുറ്റങ്ങളെല്ലാം നിഷേധിച്ചെങ്കിലും നോട്ടിംഗ്ഹാം ക്രൗണ്‍ കോടതി 12 ദിവസത്തെ വിചാരണയ്‌ക്കൊടുവില്‍ കുറ്റക്കാരായി കണ്ടെത്തി. കരഞ്ഞുകൊണ്ടാണ് ഫിതിയാന്‍ വിധി പ്രസ്താവം കേട്ടത്. അതേസമയം 14 വയസ്സുള്ളപ്പോഴാണ് ഇവര്‍ ഭാവി ഭര്‍ത്താവിനെ കണ്ടുമുട്ടിയതെന്ന വിവരം പുറത്തുവന്നിട്ടുണ്ട്.
37 വയസ്സുണ്ടായിരുന്ന വിക്ടര്‍ അഞ്ച് വര്‍ഷത്തിന് ശേഷം ഇവരെ ലൈംഗികമായി ഉപയോഗിച്ച് തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്.