CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Minutes 37 Seconds Ago
Breaking Now

'മനസില്‍ ജാതിദുരഭിമാനബോധമുള്ളവര്‍ക്ക് പൊള്ളിയിട്ടുണ്ടാകും

നവാഗതയായ റത്തീന സംവിധാനം ചെയ്ത് മമ്മൂട്ടി, പാര്‍വതി, അപ്പുണ്ണി ശശി തുടങ്ങിയവര്‍ പ്രധാന വേഷത്തില്‍ അഭിനയിച്ച ചിത്രമാണ് പുഴു. ഓടിടിയില്‍ റിലീസ് ചെയ്ത ചിത്രം നിരൂപക പ്രശംസ നേടി മുന്നേറുകയാണ്. എന്നാല്‍, ചിത്രത്തിനെതിരെ ചില കോണുകളില്‍ നിന്നും വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.

ഇപ്പോള്‍, ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്ത് വരികയാണ് ചിത്രത്തില്‍ ബികെ കുട്ടപ്പനെന്ന കഥാപാത്രത്തെ അവതരിപ്പിച്ച, നടന്‍ അപ്പുണ്ണി ശശി. മനസില്‍ ജാതിദുരഭിമാനബോധമുള്ളവര്‍ക്ക്, പുഴു കണ്ടപ്പോള്‍ ഒരുപക്ഷേ പൊള്ളിയിട്ടുണ്ടാകുമെന്ന് അപ്പുണ്ണി ശശി പറയുന്നു.

അപ്പുണ്ണി ശശിയുടെ വാക്കുകള്‍ ഇങ്ങനെ;

'പുഴു ഞാനിതുവരെ അഭിനയിച്ച ചിത്രങ്ങളില്‍ മികച്ചതാണെന്ന് പറയാം. ചിലര്‍ വിമര്‍ശിക്കുന്നത് പോലെ, പറയാന്‍ വേണ്ടി രാഷ്ട്രീയം പറയുന്ന ചിത്രമല്ല പുഴു. ഓരോ വ്യക്തികളും ഓരോ മാനസിക വ്യാപാരങ്ങളിലാണ് ജീവിക്കുക. ചിന്തകള്‍ അത്രത്തോളം വ്യത്യസ്തമാണ്. മനസില്‍ ജാതിദുരഭിമാനബോധമുള്ളവര്‍ക്ക് സിനിമ കണ്ടപ്പോള്‍ ഒരുപക്ഷേ പൊള്ളിയിട്ടുണ്ടാകും.'

 




കൂടുതല്‍വാര്‍ത്തകള്‍.