CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 45 Minutes 34 Seconds Ago
Breaking Now

ടോറി പാര്‍ട്ടിക്ക് പുതിയ നാണക്കേട്; ഭരണകക്ഷി എംപിയെ ബലാത്സംഗ കേസില്‍ അറസ്റ്റ് ചെയ്തു; വ്യക്തി ആരെന്ന് വെളിപ്പെടുത്താന്‍ തയ്യാറാകാതെ പാര്‍ട്ടി; അഭ്യൂഹങ്ങള്‍ പരക്കുമെന്ന് ഭയന്ന് നിരപരാധികളായ മറ്റ് എംപിമാര്‍

അന്വേഷണം നടക്കുമ്പോള്‍ ബലാത്സംഗ കേസിലെ പ്രതിയായ എംപി പാര്‍ലമെന്ററി എസ്റ്റേറ്റില്‍ എത്തരുതെന്ന് ചീഫ് വിപ്പ് ക്രിസ് ഹീറ്റണ്‍ ഹാരിസ് നിര്‍ദ്ദേശിച്ചിട്ടുണ്ട്

ടോറി പാര്‍ട്ടിക്ക് നാണക്കേട് സമ്മാനിച്ച് പാര്‍ട്ടി എംപി ബലാത്സംഗ കേസില്‍ അറസ്റ്റിലായി. എന്നാല്‍ അറസ്റ്റിലായ വ്യക്തി ആരെന്ന് സ്ഥിരീകരിക്കാന്‍ പാര്‍ട്ടി തയ്യാറാകാതെ വന്നതോടെ മറ്റ് ടോറി എംപിമാരാണ് അങ്കലാപ്പിലാകുന്നത്. അഭ്യൂഹങ്ങള്‍ പരന്നാല്‍ തെറ്റായ രീതിയില്‍ തങ്ങള്‍ ഇതില്‍ കുടുങ്ങുമെന്ന ഭീതിയിലാണ് മറ്റ് ടോറി എംപിമാര്‍. 

ചൊവ്വാഴ്ചയും പോലീസ് കസ്റ്റഡിയിലുള്ള ടോറി എംപിയ്‌ക്കെതിരെ മോശം രീതിയിലുള്ള അക്രമത്തിനും, പദവിയിലുള്ള വിശ്വാസ്യത ദുരുപയോഗം ചെയ്തതിനും, പബ്ലിക് ഓഫീസിലെ മോശം പെരുമാറ്റത്തിനും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ആരോപിക്കപ്പെടുന്നതായി സ്‌കോട്ട്‌ലണ്ട് യാര്‍ഡ് വ്യക്തമാക്കി. The Metropolitan Police said officers received a report in January 2020 relating to alleged sexual offences committed in London between 2002 and 2009

50-കളില്‍ പ്രായമുള്ള ബാക്ക്‌ബെഞ്ചര്‍ എംപിയാണ് ബലാത്സംഗ കേസില്‍ കുടുങ്ങിയിരിക്കുന്നത്. പോലീസ് അന്വേഷണം പൂര്‍ത്തിയായ ശേഷമാകും എംപിക്ക് വിപ്പ് സുരക്ഷ ലഭിക്കുമോയെന്ന കാര്യത്തില്‍ തീരുമാനം വരിക. എന്നാല്‍ കേസില്‍ കുടുങ്ങിയ എംപിയുടെ പേര് വെളിപ്പെടുത്തേണ്ടെന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടി തീരുമാനം മറ്റ് എംപിമാരെ രോഷത്തിലാക്കിയിട്ടുണ്ട്. 

മറ്റേതെങ്കിലും രാഷ്ട്രീയക്കാരുടെ പേര് പ്രചരിച്ചാല്‍ ഇത് തള്ളാനെങ്കിലും പാര്‍ട്ടി തയ്യാറാകണമെന്ന് ഒരു സീനിയര്‍ ബാക്ക് ബെഞ്ചര്‍ പറഞ്ഞു. കോമണ്‍സില്‍ നീലച്ചിത്രം കണ്ടതിന്റെ പേരില്‍ ടിവേര്‍ടണ്‍ & ഹോണിടണ്‍ സീറ്റില്‍ നിന്നും ടോറി എംപി നീല്‍ പാരിഷിന് രാജിവെയ്‌ക്കേണ്ടി വന്നിരുന്നു. ഇദ്ദേഹത്തിന്റെ പേര് വ്യക്തമാകുന്നത് വരെ മറ്റ് എംപിമാര്‍ക്ക് ഈ വിഴുപ്പ് ചുമക്കേണ്ടിയും വന്നു. 

അന്വേഷണം നടക്കുമ്പോള്‍ ബലാത്സംഗ കേസിലെ പ്രതിയായ എംപി പാര്‍ലമെന്ററി എസ്റ്റേറ്റില്‍ എത്തരുതെന്ന് ചീഫ് വിപ്പ് ക്രിസ് ഹീറ്റണ്‍ ഹാരിസ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. എംപിയെ വെസ്റ്റ്മിന്‍സ്റ്റര്‍ പാലസില്‍ നിന്നും വിലക്കണമെന്ന് ട്രേഡ് യൂണിയനുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.