CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
26 Minutes 39 Seconds Ago
Breaking Now

ആ രംഗം ചിത്രീകരിക്കുമ്പോള്‍ വലിയ ആശങ്കയുണ്ടായിരുന്നു ; വെളിപ്പെടുത്തി അപ്പുണ്ണി ശശി

ഈ രംഗം ചിത്രീകരിക്കുന്നതിന് മുന്‍പ് തനിക്ക് വലിയ ആശങ്കയുണ്ടായിരുന്നു എന്നും അത് ഏങ്ങനെയാണ് ഇല്ലാതായതെന്നുമാണ് താരം ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. ആ രംഗം എളുപ്പത്തില്‍ ചിത്രീകരിക്കാന്‍ പാര്‍വതിയും റത്തീനയുമാണ് തന്നെ സഹായിച്ചതെന്നും അപ്പുണ്ണി ശശി പറയുന്നു.

' പാര്‍വതി ഈ സിനിമ ചെയ്യാന്‍ വേണ്ടി എന്റെ കൂടെ നിന്നു എന്ന് തന്നെ പറയണം. പല നിര്‍ദേശങ്ങളും അവര്‍ എനിക്ക് തന്നിട്ടുണ്ട്. ആ ബെഡ്‌റൂം സീന്‍ ഡയറക്ടര്‍ റത്തീനയും പാര്‍വതിയും കൂടി ആദ്യം എനിക്ക് ചെയ്ത് കാണിച്ചു തരികയായിരുന്നു. എങ്ങനെയാണ് ഇത് ചെയ്യുക, ഈ സീന്‍ എങ്ങനെ വരുമെന്നൊക്കെ ആലോചിച്ചിരുന്നു. എന്റെ ഉള്ളില്‍ നല്ല ആശങ്കയുണ്ടായിരുന്നു.

എന്നാല്‍ അവര്‍ രണ്ടു പേരും എനിക്ക് കുറച്ച് കാര്യങ്ങളൊക്കെ പറഞ്ഞു തന്നു. എന്റേയും പാര്‍വതിയുടേയും കഥാപാത്രം പെരുമാറുന്നതു പോലെ റത്തീനയും പാര്‍വതിയും ഒന്നിച്ച് കട്ടിലില്‍ കിടന്ന് ഞങ്ങളുടെ കഥാപാത്രങ്ങള്‍ വര്‍ത്തമാനം പറയുന്നതുപോലെ അഭിനയിച്ചു. എന്തോ ഭാഗ്യത്തിന് ആ സീന്‍ ആദ്യ ടേക്കില്‍ തന്നെ ശരിയായി. മാത്രമല്ല ആ സീനിന് കയ്യടിയൊക്കെ കിട്ടി.

അവരെ ബുദ്ധിമുട്ടിക്കാത്ത രീതിയില്‍ പെട്ടെന്ന് തന്നെ സീന്‍ ഓക്കെയാവാന്‍ ഞാന്‍ മനസില്‍ പ്രാര്‍ത്ഥിച്ചിരുന്നു. പക്ഷേ അവരെ സംബന്ധിച്ച് എത്ര ടേക്ക് പോയാലും അവര്‍ വളരെ വൃത്തിയായി കൃത്യമായി ചെയ്തിരിക്കും. അങ്ങനെ ഒരു മനസുള്ള ആളാണ്. നമ്മുടെ ഉള്ളില്‍ മാത്രമാണ് ആശങ്ക. നന്നായിട്ട് വരട്ടെ, പെട്ടെന്ന് ശരിയാവട്ടെ എന്ന് പ്രാര്‍ത്ഥിച്ച പോലെ തന്നെ ആ സീനും ആദ്യ ടേക്കില്‍ തന്നെ ശരിയായി.

മമ്മൂട്ടി മുഖ്യവേഷത്തിലെത്തിയ പുഴുവിലെ അപ്പുണ്ണി ശശി അവതരിപ്പിച്ച കുട്ടപ്പന്‍ എന്ന കഥാപാത്രവും അദ്ദേഹത്തിന്റെ ഡയലോഗുകളും ആരാധകര്‍ക്കിടയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. .

 




കൂടുതല്‍വാര്‍ത്തകള്‍.