CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 36 Minutes 32 Seconds Ago
Breaking Now

വിവാഹ വേദിയില്‍ വരന്‍ കാല്‍വഴുതി വീണപ്പോള്‍ തലയിലിരുന്ന വിഗ് ഊരി വീണു, വിവാഹത്തില്‍ നിന്ന് പിന്മാറി വധു ; നഷ്ടപരിഹാരമായി വരന്‍ നല്‍കിയത് 5.66 ലക്ഷം രൂപ

വരന് കഷണ്ടിയുണ്ടെന്ന് വധുവിനോ വീട്ടുകാര്‍ക്കോ മുന്‍പ് അറിയില്ലായിരുന്നു എന്നതാണ് പ്രശ്‌നം വഷളാക്കിയത്.

വിവാഹവേദിയില്‍ വച്ച് വരന്‍ കഷണ്ടിയാണെന്ന് അറിഞ്ഞു, വധു വിവാഹത്തില്‍ നിന്നും പിന്മാറി. ഉത്തര്‍പ്രദേശിലെ ഉന്നാവോയിലാണ് സംഭവം.

വിവാഹ വേദിയില്‍ വരന്‍ കാല്‍വഴുതി വീണപ്പോള്‍ തലയിലിരുന്ന വിഗ് ഊരി വീണു. ഇതാണ് സംഭവങ്ങള്‍ക്കിടയാക്കിയത്. വരന് കഷണ്ടിയുണ്ടെന്ന് വധുവിനോ വീട്ടുകാര്‍ക്കോ മുന്‍പ് അറിയില്ലായിരുന്നു എന്നതാണ് പ്രശ്‌നം വഷളാക്കിയത്. ഇത് മറച്ചുവച്ചാണ് വരനും വീട്ടുകാരും വിവാഹം ഉറപ്പിച്ചത്.

ബന്ധുക്കള്‍ ഇടപെട്ട് പ്രശ്‌നപരിഹാരത്തിന് സംസാരിച്ചെങ്കിലും വിവാഹത്തിന് തയ്യാറല്ലെന്ന് വധു ഉറപ്പിച്ച് പറയുകയായിരുന്നു. വിവാഹത്തിനായി ചെലവഴിച്ച 5.66 ലക്ഷം രൂപ തിരികെ നല്‍കാമെന്ന് വരന്റെ വീട്ടുകാര്‍ ഉറപ്പ് നല്‍കിയതോടെയാണ് രംഗം ശാന്തമായത്. കഷണ്ടിയുടെ കാര്യം മുന്‍പേ പറഞ്ഞിരുന്നെങ്കില്‍ ഇത്തരമൊരു സാഹചര്യം ഒഴിവാക്കാമായിരുന്നു എന്നാണ് വധുവിന്റെ ബന്ധുക്കള്‍ പറയുന്നത്.




കൂടുതല്‍വാര്‍ത്തകള്‍.