CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
39 Minutes 15 Seconds Ago
Breaking Now

ചില വംശീയപരമായ പെരുമാറ്റം മൂലം പ്രൈമറി സ്‌കൂള്‍ എനിക്ക് ഇഷ്ടമായിരുന്നില്ല,ചെറിയ കമന്റുകളും വെള്ളക്കാരായ കുട്ടികളോട് അധ്യാപകര്‍ കാണിക്കുന്ന പ്രത്യേക പരിഗണനയും വിഷമിപ്പിച്ചു, ആ പ്രായത്തിലെ പക്വത കുറവ് ; ഐഎസില്‍ ചേര്‍ന്നതിനെ കുറിച്ച് ഷമീമ

നാട്ടിലേക്ക് മടങ്ങി വരണമെന്നും ഷമീമ പലവട്ടം ആവശ്യപ്പെട്ടിരുന്നെങ്കിലും യുകെ ഈ ആവശ്യം അംഗീകരിച്ചിട്ടില്ല.

തനിക്ക് വധശിക്ഷ ലഭിക്കുമെന്ന് ഭയപ്പെടുന്നതായി സിറിയന്‍ ക്യാമ്പില്‍ തടവിലുള്ള ഐഎസ് അംഗമായിരുന്ന ഷമീമ ബീഗം. കുര്‍ദ് സേനയുടെ നിയന്ത്രണത്തിലുള്ള വടക്കു കിഴക്കന്‍ സിറിയന്‍ മേഖലയായ റോജവായിലെ ക്യാമ്പില്‍ വിചാരണ കാത്ത് കഴിയുകയാണ് ഷമീമം ബീഗം. 15ാം വയസ്സില്‍ ഐഎസ് ആശയങ്ങളില്‍ ആകൃഷ്ടയായി യുകെയില്‍ നിന്നും സിറിയയിലേക്ക് സുഹൃത്തുക്കളോടൊപ്പം നാടു വിട്ടതാണ് ഷമീമ. 2021 ഫെബ്രുവരിയില്‍ ഇവരുടെ യുകെ പൗരത്വം റദ്ദ് ചെയ്യപ്പെട്ടു. ഐഎസില്‍ നിന്ന് വിട്ടെന്നും നാട്ടിലേക്ക് മടങ്ങി വരണമെന്നും ഷമീമ പലവട്ടം ആവശ്യപ്പെട്ടിരുന്നെങ്കിലും യുകെ ഈ ആവശ്യം അംഗീകരിച്ചിട്ടില്ല.

ഇപ്പോള്‍ തനിക്ക് വധശിക്ഷ വിധിക്കുമെന്ന് ഭയപ്പെടുന്നതായാണ് ഷമീമ ഒരു വിദേശ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. ക്യാമ്പിലെ തടവുകാര്‍ക്ക് വധശിക്ഷ നല്‍കുന്നത് നിര്‍ത്തലാക്കിയെന്നാണ് കുര്‍ദ് സേന പറയുന്നത്. ജയില്‍ ശിക്ഷയാണ് ഷമീമയ്ക്ക് ലഭിക്കുകയെന്നാണ് പുറത്തു വരുന്ന വിവരം.ഐഎസില്‍ ചേര്‍ന്നത് ഒരു തെറ്റായിപ്പോയെന്നും 15ാം വയസ്സിലെ അറിവില്ലായ്മയും പക്വതക്കുറവിലും എടുത്ത തീരുമാനമാണിതെന്നും 22 കാരിയായ ഷമീമ പറയുന്നു. 2015 ല്‍ അമീറ അബേസ്, കദീസ സുല്‍ത്താന എന്നീ രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പമാണ് ഷമീമ ബ്രിട്ടന്‍ വിട്ട് ഐഎസില്‍ ചേരാന്‍ പോയത്.

ആളുകള്‍ ആ പ്രായത്തിലായിരിക്കുമ്പോള്‍ അവര്‍ സ്വയം കണ്ടെത്താന്‍ ശ്രമിക്കും. ചിലര്‍ മതത്തിലൂടെയായിരിക്കും അത് ചെയ്യുക. അതാണ് ഞങ്ങള്‍ക്ക് സംഭവിച്ചത്. പക്ഷെ പിന്നീട് ഞങ്ങളതിലേക്ക് ആഴത്തിലിറങ്ങി,' ഷമീമ പറഞ്ഞു.'ഞാന്‍ ഒരു മാലാഖയായിരുന്നു. നിങ്ങള്‍ക്ക് എന്റെ അമ്മയോട് ചോദിക്കാം. സെക്കന്ററി സ്‌കൂളില്‍ അമീറയും കദീസയും മാത്രമായിരുന്നു എന്റെ സുഹൃത്തുക്കള്‍. കാരണം എനിച്ച് ചെറിയ സുഹൃദ് വലയമായിരുന്നു ഇഷ്ടം. ചില വംശീയപരമായ പെരുമാറ്റം മൂലം പ്രൈമറി സ്‌കൂള്‍ എനിക്ക് ഇഷ്ടമായിരുന്നില്ല. എപ്പോഴുമുണ്ടായിരുന്നില്ല. പക്ഷെ ചെറിയ പ്രായത്തില്‍ അത്തരത്തിലൊരു അനുഭവം മതി. എന്നെ ബുള്ളി ചെയ്തിരുന്നില്ല. പക്ഷെ ചെറിയ കമന്റുകളും വെള്ളക്കാരായ കുട്ടികളോട് അധ്യാപകര്‍ കാണിക്കുന്ന പ്രത്യേക പരിഗണനയും മറ്റുമുണ്ടായിരുന്നു,' ഷമീമ പറഞ്ഞു.

ഷമീമക്കൊപ്പം വന്ന രണ്ട് സുഹൃത്തുക്കളും കൊല്ലപ്പെട്ടെന്നാണ് വിവരം. ഷമീമയ്ക്ക് ഐഎസില്‍ ചേര്‍ന്ന കാലയളവില്‍ മൂന്ന് കുട്ടികളുണ്ടായിരുന്നു. എന്നാല്‍ ഇവര്‍ മൂന്ന് പേരും മരിച്ചു. ഐഎസ് ആശയങ്ങളെ പൂര്‍ണമായും ഉപേക്ഷിച്ചെന്നാണ് ഷമീമ പറയുന്നത്. മതപരമായ വസ്ത്രങ്ങള്‍ ഉപേക്ഷിച്ച് പാശ്ചാത്യ വസ്ത്രങ്ങള്‍ ധരിച്ചാണ് റോജവ ക്യാമ്പില്‍ ഷമീമ കഴിയുന്നത്. അതേസമയം മുമ്പൊരിക്കല്‍ നല്‍കിയ അഭിമുഖത്തില്‍ ഐഎസില്‍ ചേര്‍ന്നതില്‍ ഖേദമില്ലെന്ന ഷമീമയുടെ പ്രസ്താവന വിവാദത്തിലായിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.