CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
50 Minutes 34 Seconds Ago
Breaking Now

കാര്‍ഡിഫില്‍ ഇന്ത്യന്‍ വംശജനായ 13-കാരന്‍ മുങ്ങിമരിച്ചു; സ്‌കൂള്‍ സുഹൃത്തുക്കള്‍ക്കൊപ്പം നദിയില്‍ കളിക്കവെ ദുരന്തം; കണക്കില്‍ മിടുക്കനായ 'ലിറ്റില്‍ പ്രൊഫസറിന്' ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ഹൃദയം തകര്‍ന്ന കുടുംബം

കുട്ടി മുങ്ങിത്താണ് ഒരു മണിക്കൂറിനുള്ളില്‍ കണ്ടെത്തിയെങ്കിലും ആര്യനെ പുനരുജ്ജീവിപ്പിക്കാന്‍ എമര്‍ജന്‍സി സര്‍വ്വീസുകള്‍ നടത്തിയ ശ്രമം പരാജയമായി

കാര്‍ഡിഫില്‍ സ്‌കൂളിലെ സുഹൃത്തുക്കള്‍ക്കൊപ്പം നദിയില്‍ തണുപ്പിക്കാന്‍ ഇറങ്ങിയ ഇന്ത്യന്‍ വംശജനായ 13-കാരന്‍ മുങ്ങിമരിച്ചു. വൈറ്റ്ചര്‍ച്ചിലെ ടാഫ് നദിയില്‍ ചൊവ്വാഴ്ച വൈകുന്നേരം 5.45-ഓടെയാണ് ദുരന്തം. സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ ആര്യന്‍ ഘോനിയയുടെ മൃതദേഹമാണ് നദിയില്‍ നിന്നും കണ്ടെടുത്തത്. ഇവിടെയുള്ള ചെറിയ വെള്ളക്കെട്ടില്‍ ചൂടുകാലത്ത് കുട്ടികള്‍ കളിക്കാന്‍ ഇറങ്ങുന്നത് പതിവാണ്. The family of Aryan thanked the accident and emergency department at the University hospital of Wales, where doctors tried in vain to save the popular teenager. (Pictured: The area around and along the Taff trail near Forest Farm road, Whitechurch, Cardiff)

കുട്ടിയെ കാണാതായെന്ന വിവരം ലഭിച്ചതിന് പിന്നാലെ പോലീസും, ഫയര്‍ ക്രൂവും, ഹെലികോപ്ടറും ചേര്‍ന്ന് വ്യാപകമായ തെരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍ കുട്ടിയുടെ മൃതശരീരമാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് കണ്ടെടുക്കാന്‍ കഴിഞ്ഞത്. കണക്കില്‍ മികവ് തെളിയിച്ച ആര്യനെ 'ലിറ്റില്‍ പ്രൊഫസര്‍' എന്നാണ് വിളിച്ചിരുന്നതെന്ന് കുടുംബം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. Aryan was located in the river at around 5.45pm and, despite the efforts of the emergency services, he was unable to be revived. (Pictured: Stretch of River Taff where Aryan was found)

'ആര്യന്‍ ഞങ്ങളുടെ ലിറ്റില്‍ പ്രൊഫസറായിരുന്നു. കണക്കില്‍ മിടുക്കന്‍, അക്കാഡമിക്കില്‍ ഓള്‍റൗണ്ടര്‍. ഊഷ്മളമായ വ്യക്തിത്വമായിരുന്നു, അറിയാവുന്നവര്‍ക്കെല്ലാം പ്രിയങ്കരനും. അവനെ മിസ് ചെയ്യാത്ത ഒരു ദിവസം പോലും കാണില്ല, എന്നും ഹൃദയത്തിലുണ്ടാകും', വാര്‍ത്താക്കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു. 

രക്ഷാപ്രവര്‍ത്തകര്‍ക്കും, വെയില്‍സ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ക്കും കുടുംബം നന്ദി പറഞ്ഞു. കൗമാരക്കാരനെ രക്ഷിക്കാന്‍ ഇവിടെ നടത്തിയ ശ്രമങ്ങള്‍ വിജയിച്ചില്ല. ടാഫ് നദിക്ക് സമീപമുള്ള പാലത്തില്‍ ആര്യന്റെ കുടുംബവും, സുഹൃത്തുക്കളും ബലൂണുകളും, പൂക്കളും അര്‍പ്പിച്ചു. കുട്ടി മുങ്ങിത്താണ് ഒരു മണിക്കൂറിനുള്ളില്‍ കണ്ടെത്തിയെങ്കിലും ആര്യനെ പുനരുജ്ജീവിപ്പിക്കാന്‍ എമര്‍ജന്‍സി സര്‍വ്വീസുകള്‍ നടത്തിയ ശ്രമം പരാജയമായി. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്. 




കൂടുതല്‍വാര്‍ത്തകള്‍.