CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
29 Minutes 11 Seconds Ago
Breaking Now

കല്യാണവേദിയില്‍ വരന്റെ ആഘോഷവെടിവയ്പ്; സുഹൃത്ത് കൊല്ലപ്പെട്ടു

മനീഷിന്റെ സുഹൃത്തായ ജവാന്‍ ബാബു ലാല്‍ യാദവാണ് വെടിയേറ്റു മരിച്ചത്.

ഉത്തര്‍പ്രദേശില്‍ കല്യാണവേദിയില്‍ ആഘോഷ വെടിവയ്പിനിടെ ഒരു മരണം. യുപിയിലെ സോന്‍ഭദ്ര ജില്ലയിലെ ബ്രംനഗറിലാണ് സംഭവം. സംഭവത്തില്‍ വരന്‍ മനീഷ് മദേഷിയെ അറസ്റ്റ് ചെയ്ത് എഫ്‌ഐആര്‍ ഫയല്‍ ചെയ്തതായി പൊലീസ് അറിയിച്ചു. മനീഷിന്റെ സുഹൃത്തായ ജവാന്‍ ബാബു ലാല്‍ യാദവാണ് വെടിയേറ്റു മരിച്ചത്.

സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. രഥം പോലെ അലങ്കരിച്ച വേദിയില്‍ മനീഷ് നില്‍ക്കുന്നതും ആളുകള്‍ ചുറ്റും കൂടിനില്‍ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ബാബുവിന്റേതായിരുന്നു മനീഷ് ഉപയോഗിച്ച തോക്ക്.ഉടന്‍ തന്നെ ബാബുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വരനെ രഥത്തില്‍ ആനയിച്ച് കൊണ്ടുവന്നതും ആഘോഷങ്ങളുടെ ഭാഗമായി വെടിയുതിര്‍ത്തതും വിഡിയോയില്‍ വ്യക്തമായി കാണാം. തോക്ക് പൊലീസ് കണ്ടെടുത്തു. ബാബുവിന്റെ കുടുംബം പരാതി നല്‍കിയതിനേത്തുടര്‍ന്നാണ് മനീഷിനെ അറസ്റ്റ് ചെയ്തത്.

 




കൂടുതല്‍വാര്‍ത്തകള്‍.