CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 23 Minutes 31 Seconds Ago
Breaking Now

വസ്ത്രത്തിന് അളവെടുക്കാനെന്ന വ്യാജേനെ എത്തി കൊലപാതകം; പ്രതികള്‍ക്ക് ഐഎസ് ബന്ധമെന്ന് സൂചന

പ്രതികളിലൊരാളായ റിയാസ് മുഹമ്മദ് അട്ടാരി ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുള്ള ചില ചിത്രങ്ങളില്‍ ഐഎസ് സൂചനകളുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

നൂപുര്‍ ശര്‍മയുടെ പരാമര്‍ശത്തെ പിന്തുണച്ചതിന് തയ്യല്‍ കടയുടമയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ ഐഎസ് ബന്ധം സംശയിച്ച് കേന്ദ്ര ഏജന്‍സികള്‍. വസ്ത്രത്തിന് അളവെടുക്കാനെന്ന വ്യാജേനെ എത്തിയ രണ്ട് പ്രതികള്‍ കന്നയ്യ ലാലിനെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. പ്രതികള്‍ പിടിയിലായിട്ടുണ്ട്.

പ്രതികളിലൊരാളായ റിയാസ് മുഹമ്മദ് അട്ടാരി ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുള്ള ചില ചിത്രങ്ങളില്‍ ഐഎസ് സൂചനകളുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന് പുറമേ ഐഎസുമായി ബന്ധപ്പെട്ട് രാജസ്ഥാനില്‍ നിന്ന് അറസ്റ്റിലായ മുജീബ് അബ്ബാസിയെന്നയാളുമായി റിയാസിന് ബന്ധമുണ്ടായിരുന്നെന്നും സൂചനയുണ്ട്.

പ്രതികള്‍ക്ക് ഐഎസ് ബന്ധമുണ്ടെന്ന് സൂചിപ്പിക്കുന്ന വിവരങ്ങള്‍ ലഭിച്ചതായി റിപ്പോര്‍ട്ട് ചെയ്തത്. ഇക്കാര്യം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇതിനിടെ, പ്രതികളെ ചോദ്യംചെയ്യാനായി എന്‍ഐഎ സംഘം രാജസ്ഥാനില്‍ എത്തിയിട്ടുണ്ട്. ഇവരുടെ തീവ്രവാദ ബന്ധമുള്‍പ്പെടെയുള്ള സംശയിക്കുന്ന കാര്യങ്ങള്‍ ദേശീയ അന്വേഷണ ഏജന്‍സി വിശദമായി പരിശോധിക്കും.

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് രാജസ്ഥാനിലെ എല്ലാ ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഉദയ്പുരില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തുകയും ഇന്റര്‍നെറ്റ് വിച്ഛേദിക്കുകയും ചെയ്തിട്ടുണ്ട്. കനയ്യ ലാലിനെ കൊലപ്പെടുത്തുന്ന വീഡിയോ പ്രതികള്‍ തന്നെ സോഷ്യല്‍മീഡിയ വഴി പ്രചരിപ്പിച്ചിരുന്നു. ഈ വീഡിയോ കാണരുതെന്നും പ്രചരിപ്പിക്കരുതെന്നും പോലീസ് പൊതുജനങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.