CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 35 Minutes 25 Seconds Ago
Breaking Now

ഏറെ നാള്‍ കാത്തിരുന്ന് കിട്ടിയ ജോലി , ആദ്യ ദിവസം തന്നെ മരണം ; സഞ്ജു ഫ്രാന്‍സിസിന്റെ മരണം വേദനയാകുന്നു

എണ്ണപ്പാടങ്ങളുള്ള മുംബൈ ഓഫ്‌ഷോറിലെ സാഗര്‍ കിരണ്‍ എന്ന റിഗ്ഗില്‍ ജോലിക്കു ചേരുന്നതായി ചൊവ്വാഴ്ച രാവിലെ പത്തരയ്ക്ക് അമ്മയെ വിളിച്ചു പറഞ്ഞതിനു ശേഷമാണു ഹെലികോപ്റ്ററില്‍ കയറിയത്.

മുംബൈ ഹൈയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച മലയാളിയായ 38കാരന്‍ സഞ്ജു ഫ്രാന്‍സിസ് നാടിന്റെ നൊമ്പരമാകുന്നു. കണ്ണൂര്‍ ചാലാട് പടന്നപാലം 'കൃപ'യില്‍ പരേതനായ സണ്ണി ഫ്രാന്‍സിസിന്റെ മകന്‍ സഞ്ജുവാണ് ജോലിക്ക് കയറി ആദ്യ ദിനത്തില്‍ മരണപെട്ടത്. ഏറെ നാള്‍ കാത്തിരുന്ന് കിട്ടിയ ജോലി തന്നെ ജീവന്‍ എടുത്തതിന്റെ ആഘാതത്തിലാണ് കുടുംബം. ഒ.എന്‍.ജി.സി.യുടെ കാറ്ററിങ് കരാര്‍ നോക്കുന്ന സറാഫ് കോര്‍പ്പറേഷനിലാണ് സഞ്ജു ജോലിക്ക് കയറിയത്. രണ്ടുമാസം മുമ്പാണ് ജോലിക്കായി മുംബൈയിലെത്തിയത്.

സൈന്യത്തിലെ ജോലിക്കിടെ പിതാവ് മരിച്ചതിനാല്‍ അവിടെ ജോലികിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു സഞ്ജുവെന്ന് സഹപാഠിയായിരുന്ന വിശാഖ് പറയുന്നു. ഇത് വൈകിയതോടെയാണ് ജോലി തേടി സഞ്ജു മുംബൈയിലെത്തിയത്. എണ്ണപ്പാടങ്ങളുള്ള മുംബൈ ഓഫ്‌ഷോറിലെ സാഗര്‍ കിരണ്‍ എന്ന റിഗ്ഗില്‍ ജോലിക്കു ചേരുന്നതായി ചൊവ്വാഴ്ച രാവിലെ പത്തരയ്ക്ക് അമ്മയെ വിളിച്ചു പറഞ്ഞതിനു ശേഷമാണു ഹെലികോപ്റ്ററില്‍ കയറിയത്.

ജോലിക്ക് കയറിയ ദിവസം രാവിലെ 11.30ഓടെയാണ് മുംബൈ തീരത്തുനിന്ന് 50 നോട്ടിക്കല്‍ മൈല്‍ അകലെ സഞ്ജു അടക്കം ഒമ്പതുപേരുമായി പറന്ന ഹെലികോപ്റ്റര്‍ കടലില്‍ വീണത്. സഞ്ജുവിന്റെ അമ്മയും സഹോദരനും ഒരു ബന്ധുവും ബുധനാഴ്ച മുംബൈയിലെത്തി. മൃതദേഹം കൂപ്പര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കയാണ്.

മൃതദേഹപരിശോധന കഴിഞ്ഞ് വ്യാഴാഴ്ച ആംബുലന്‍സില്‍ നാട്ടിലേക്ക് അയയ്ക്കാനാണ് തീരുമാനമെന്ന് സഞ്ജു ജോലി ചെയ്ത കാറ്ററിങ് കമ്പനി സറഫ് കോര്‍പ്പറേഷന്‍ മാനേജര്‍ ഭുപേന്ദര്‍ ഥാപ്പ പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.