CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 56 Minutes 48 Seconds Ago
Breaking Now

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ യുവജന ക്യാമ്പ് 'മാര്‍ഗം 2022' ന് ഉജ്വല പരിസമാപ്തി ; രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ക്യാമ്പ് ഉത്ഘാടനം ചെയ്തു

ബിര്‍മിങ്ഹാം . ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത എസ്  എം വൈ എമ്മിന്റെ നേതൃത്വത്തില്‍ രൂപതയിലെ യുവതീ യുവാക്കള്‍ക്കായി നടത്തിയ ത്രിദിന യുവജന ക്യാമ്പ്  'മാര്‍ഗം 2022'  ന്  ഉജ്വല പരിസമാപ്തി . രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍  ക്യാമ്പ് ഉത്ഘാടനം ചെയ്യുകയും ക്യാമ്പില്‍ മുഴുവന്‍ സമയവും പങ്കെടുക്കുകയും ചെയ്തു .

സഭയെ അറിയാനും , സഭയുടെ പാരമ്പര്യങ്ങള്‍ സ്വന്തമാക്കാനും യുവജനങ്ങള്‍ പ്രതിജ്ഞാബദ്ധരാകണമെന്നു തന്റെ  ഉത്ഘാടനപ്രസംഗത്തില്‍ മാര്‍ സ്രാമ്പിക്കല്‍ പറഞ്ഞു. സിനഡാലിറ്റി ചര്‍ച്ചാ വിഷയമാകുന്ന ഈ കാലഘട്ടത്തില്‍  യുവജനങ്ങളെ കേള്‍ക്കാനും , യുവജനങ്ങളോടൊപ്പം നടക്കാനും , സഭയും , രൂപതയും, സന്നദ്ധമാകുന്നതിന്റെ പ്രകാശനമായി ഈ ക്യാമ്പിനെ മനസിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വ്യക്തി ജീവിതത്തില്‍ ഈശോയെ കണ്ടു മുട്ടാനും അവിടുത്തോടു വ്യക്തിപരമായി ബന്ധം പുലര്‍ത്താനും വിപരീത സാഹചര്യങ്ങളില്‍ വിശ്വാസത്തെ മുറുകെ പിടിക്കാനുമുള്ള  പ്രചോദനം ഈ ക്യാമ്പില്‍ നിന്ന് സ്വന്തമാക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. യൂത്ത് മിഷനറിയായ പിപ്പ  ബെക്കര്‍ ,കാത്തലിക്  വോയ്‌സ് സി ഇ ഓ ബ്രണ്ടന്‍ തോംസണ്‍, ഡോ . ജോ ജോണ്‍സണ്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്‌ളാസുകള്‍ നയിച്ചു .  വികാരി ജെനെറല്‍  മോണ്‍ . ജിനോ അരിക്കാട്ട്  എം സി ബി എസ് , ചാന്‍സിലര്‍ റെവ. ഡോ . മാത്യു  പിണക്കാട്ട്, എസ്  എം വൈ എം ഡയറക്ടര്‍ ഫാ. ഫാന്‍സ്വാ പത്തില്‍, ഫാ. ജോര്‍ജ് എട്ടുപറയില്‍, ഫാ ജോ മൂലേശ്ശേരി വി സി, ഫാ മാത്യൂസ് കുരിശുംമൂട്ടില്‍, ഡീക്കന്‍ ജോയ്‌സ് പള്ളിക്കമാലിയില്‍, ബ്രദര്‍ ടോണി കൊച്ചേരില്‍ , ബ്രദര്‍ ജെയ്‌സണ്‍ എന്നിവര്‍ ക്യാംപില്‍ പ്രസംഗിച്ചു . കോഡിനേറ്റര്‍മാരായ സുദീപ് എബ്രഹാം, സിബി ജെയിംസ്, ഷാജി വര്‍ക്കി, ഡോ ജോസി മാത്യു, മേരി ജോര്‍ജ്ജ്, സിനി ജോമി, ജോമി ജോണ്‍, മിനി ജോര്‍ജ്ജ്; യൂത്ത് ഓര്‍ഗനൈസേഴ്‌സ്മാരായ മരിയ ജേക്കബ്, ജെന്‍സണ്‍ റോയി, ക്രിസ്റ്റി ജെയിംസ്, ജൂബിയ ജോര്‍ജ്ജ്, റിറ്റി ടോമിച്ചന്‍, ജാനിയ ജോര്‍ജ്ജ്, ആകാഷ് തയ്യില്‍, ജെറിന്‍ ജോസഫ്, ആഗ്‌നസ് ജോര്‍ജ്ജ്  എന്നിവര്‍ ക്യാംപിനു നേതൃത്വം നല്‍കി .

 

 

 ഷൈമോന്‍ തോട്ടുങ്കല്‍




കൂടുതല്‍വാര്‍ത്തകള്‍.