CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 50 Minutes 13 Seconds Ago
Breaking Now

ബ്രിസ്റ്റോള്‍ ഫിഷ്‌പോണ്ട്‌സ് സെന്റ് തോമസ് കാത്തലിക് ചര്‍ച്ചില്‍ വി അല്‍ഫോന്‍സാമ്മയുടെ തിരുന്നാള്‍ ജൂലൈ 31 ന്

രണ്ട്മണിക്ക് ആരംഭിക്കുന്ന ദിവ്യ കാരുണ്യ ആരാധനയും ജപമാലയും നയിക്കുന്നത് ചെറുപുഷ്പ മിഷന്‍ ലീഗ് അംഗങ്ങളായിരിക്കും.

സ്‌നേഹത്തിന്റെയും സഹനത്തിന്റെയും ഉദാത്ത മാതൃകയായിരുന്ന വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ജൂലൈ 31ന് ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2ന് ബ്രിസ്‌റ്റോള്‍ സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചില്‍ ഭക്ത്യാദരപൂര്‍വ്വം ആഘോഷിക്കുന്നു.വികാരി റവ ഫാ പോള്‍ വെട്ടിക്കാട്ട് CST യുടെ മുഖ്യ കാര്‍മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ കുര്‍ബാനയും ലദീഞ്ഞും നേര്‍ച്ചയൂണും ഉണ്ടായിരിക്കും. രണ്ട്മണിക്ക് ആരംഭിക്കുന്ന ദിവ്യ കാരുണ്യ ആരാധനയും ജപമാലയും നയിക്കുന്നത് ചെറുപുഷ്പ മിഷന്‍ ലീഗ് അംഗങ്ങളായിരിക്കും.

തിരുനാളില്‍ പങ്കെടുത്ത് ദൈവീകാനുഗ്രഹം പ്രാപിക്കുവാന്‍ സ്‌നേഹപൂര്‍വ്വം എസ്ടിഎസ്എംസിസി വികാരി റവ ഫാ പോള്‍ വെട്ടിക്കാട്ട് CST, പാരിഷ് കൗണ്‍സിലേഴ്‌സ് എല്ലാ കുടുംബങ്ങളേയും പ്രത്യേകമായി ചെറുപുഷ്പ മിഷന്‍ ലീഗിലെ എല്ലാ അംഗങ്ങളേയും സസ്‌നേഹം ക്ഷണിക്കുന്നു

വാര്‍ത്ത അയച്ചത് സി. ലീന മേരി




കൂടുതല്‍വാര്‍ത്തകള്‍.