CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
26 Minutes 40 Seconds Ago
Breaking Now

ലിപ് ലോക്ക് ചെയ്യാന്‍ എനിക്കറിയില്ലെങ്കില്‍ ഞാനും പഠിച്ച് ചെയ്യും';ഷൈന്‍ ടോം ചാക്കോ

ടൊവിനോ തോമസ്, കല്യാണി പ്രിയദര്‍ശന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് തല്ലുമാല. ചിത്രത്തിന്റെ പ്രെമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിനിടെ ഷൈന്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. ലിപ് ലോക്ക് എനിക്കറിയില്ലെങ്കില്‍ ഞാനും പഠിച്ച് ചെയ്യും എന്നാണ് ഷൈന്‍ പറഞ്ഞത്.

ഡാന്‍സ് അറിയില്ല എന്ന് പറഞ്ഞിട്ട് ടൊവിനോ നന്നായിട്ട് ഡാന്‍സ് ചെയ്തല്ലോ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടിയായി ആവശ്യം വന്നാല്‍ താന്‍ ഡാന്‍സ് പഠിക്കുമെന്ന് പറഞ്ഞിരുന്നുവെന്നും ടൊവിനോ പറഞ്ഞു. താനിത് പറഞ്ഞപ്പോള്‍ നിങ്ങള്‍  വിശ്വസിച്ചില്ല അതുകൊണ്ടാണ് കാണിച്ചു തന്നതെന്ന്  ടൊവിനോ പറഞ്ഞപ്പോള്‍, ലിപ് ലോക്ക് എനിക്കറിയില്ലെങ്കില്‍ ഞാനും പഠിച്ച് ചെയ്യുമെന്നാണ് ഷൈന്‍ പറഞ്ഞത്.

താന്‍ തന്റെ അച്ഛനോട് ലിപ് ലോക്ക് ചെയ്തിട്ടുണ്ടോ എന്ന് താന്‍ ഒരിക്കല്‍ ചേദിച്ചപ്പോള്‍ അവര്‍ക്ക് അത് എന്താണെന്ന് പോലും അറിയില്ലെന്ന് പറഞ്ഞെന്നും അദ്ദേഹം പറഞ്ഞു. അന്ന് ഇതൊന്നുമില്ല  ഇന്നത്തെക്കാലത്താണ് ഇതെല്ലാം വന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  മുഹ്‌സിന്‍ പരാരിയും, അഷ്‌റഫ് ഹംസയും ചേര്‍ന്നാണ് തല്ലുമാലയുടെ തിരക്കഥ എഴുതിയിരിക്കുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.