CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 2 Minutes 50 Seconds Ago
Breaking Now

മീന്‍ വാങ്ങാനും തേങ്ങയെടുക്കാനും ഡിഐജിയുടെ വാഹനം; മോന്‍സണ്‍ പൊലീസ് വാഹനം ദുരുപയോഗം ചെയ്‌തെന്ന് ഡ്രൈവര്‍

മോന്‍സണുമായി ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ബന്ധമില്ലെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ആഴ്ചയാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോന്‍സണ്‍ മാവുങ്കല്‍ പൊലീസ് വാഹനം ദുരുപയോഗം ചെയ്‌തെന്ന വെളിപ്പെടുത്തലുമായി മോന്‍സണിന്റെ ഡ്രൈവര്‍. മീന്‍ വാങ്ങാനും തേങ്ങയിടീക്കാനും മോന്‍സണ്‍ ഡിഐജി സുരേന്ദ്രന്റെ വാഹനം ഉപയോഗിച്ചു എന്ന് ഡ്രൈവര്‍ ജയ്‌സണ്‍ പറഞ്ഞു. കൊവിഡ് കാലത്തായിരുന്നു ഇത്. അനിത പുല്ലയിലിന്റെ സഹോദരിയുടെ വിവാഹം കഴിഞ്ഞ് മോന്‍സണ്‍ മടങ്ങിയത് ബീക്കണ്‍ വച്ച വാഹനത്തിലായിരുന്നു എന്നും ഡ്രൈവര്‍ പറഞ്ഞു.

മട്ടാഞ്ചേരിയില്‍ ഒരു പൊലീസുകാരന് കുപ്പി കൊടുക്കാന്‍ പറഞ്ഞു. അത് കൊടുത്തിട്ട് തേങ്ങെയെടുക്കാന്‍ പോയി. എന്നിട്ട് തുറവൂര്‍ പോയി മീനെടുത്ത് കലൂര്‍ പോവുകയായിരുന്നു. വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി മോന്‍സണ്‍ പൊലീസ് വാഹനം ഉപയോഗിച്ചിട്ടുണ്ട്. വേറൊരു തവണ മട്ടാഞ്ചേരിക്ക് പോയി.

മോന്‍സണുമായി ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ബന്ധമില്ലെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ആഴ്ചയാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

മോന്‍സന്‍ മാവുങ്കലിന് എതിരായ തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചിരുന്നു. കെ. സുധാകരന് എതിരായി ഉയര്‍ന്ന് വന്നിട്ടുള്ള എല്ലാ ആരോപണങ്ങളും അന്വേഷിക്കുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരേണ്ടതുണ്ടെന്നും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.