CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
25 Minutes 59 Seconds Ago
Breaking Now

ആള്‍ക്കൂട്ട കൊലപാതകം; മോഷണക്കുറ്റം ആരോപിച്ച് പച്ചക്കറി വില്‍പ്പനക്കാരനെ 25 ഓളം പേര്‍ ചേര്‍ന്ന് മര്‍ദ്ദിച്ച് കൊന്നു

ട്രാക്ടര്‍ മോഷ്ടിച്ചെന്നായിരുന്നു ആരോപണം.

രാജ്യത്ത് വീണ്ടും ആള്‍ക്കൂട്ട കൊലപാതകം. രാജസ്ഥാനിലെ ആല്‍വാറില്‍ പച്ചക്കറി വില്‍പ്പനക്കാരനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊന്നു. 50 വയസുകാരനായ ചിരഞ്ജി ലാല്‍ സൈനിയാണ് മരിച്ചത്. മോഷണക്കുറ്റം ആരോപിച്ചായിരുന്നു മര്‍ദ്ദനം. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

25ഓളം പേരടങ്ങുന്ന സംഘമാണ് ആക്രമിച്ചത്. ട്രാക്ടര്‍ മോഷ്ടിച്ചെന്നായിരുന്നു ആരോപണം. ട്രാക്ടര്‍ മോഷ്ടിച്ച് കൊണ്ടുപോയ പ്രതിയെ പൊലീസുകാരും ട്രാക്ടര്‍ ഉടമയും നാട്ടുകാരും ചേര്‍ന്ന് പിന്തുടരുകയായിരുന്നു. ഇതേ തുടര്‍ന്ന് രക്ഷപ്പെടാന്‍ കഴിയില്ലെന്ന് മനസ്സിലായ മോഷ്ടാവ് ട്രാക്ടര്‍ വയലില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞു.

ഈ വയലിലാണ് ചിരഞ്ജി ലാല്‍ ജോലി ചെയ്തിരുന്നത്. വയലില്‍ ട്രാക്ടര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇയാളാണ് കള്ളനെന്ന് ആരോപിച്ച് പിന്തുടര്‍ന്നെത്തിയ ആള്‍ക്കൂട്ടം മര്‍ദ്ദിക്കുകയായിരുന്നു. ഗരുതര മര്‍ദ്ദനമേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിച്ചിരുന്നു. ചികിത്സയില്‍ കഴിയവെയാണ് മരണം.

 




കൂടുതല്‍വാര്‍ത്തകള്‍.