CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 27 Minutes 44 Seconds Ago
Breaking Now

ചെന്നൈയില്‍ ഗാര്‍ഡ് ഡ്യൂട്ടിക്കിടെ മലയാളി റെയില്‍വേ ഉദ്യോഗസ്ഥ ട്രാക്കിലേയ്ക്ക് തെറിച്ചുവീണ് മരിച്ച നിലയില്‍; ദുരൂഹത

ഗുവാഹത്തി ബംഗളൂരു സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസിലെ അവസാന എസ്എല്‍ആര്‍ കോച്ചില്‍ ഡ്യൂട്ടിയിലായിരുന്നു മിനിമോള്‍.

ട്രെയിനിലെ ഗാര്‍ഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന മലയാളി റെയില്‍വേ ഉദ്യോഗസ്ഥയെ ട്രാക്കിലേയ്ക്ക് തെറിച്ചു വീണ് മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് കൊടുന്തിരപ്പുള്ളി പാണപ്പറമ്പ് അഷ്ടപദിയില്‍ ബി.മിനിമോളെയാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ അന്വേഷണം നടത്തി വരികയാണ്. കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെയാണ് സംഭവം.

ഗുവാഹത്തി ബംഗളൂരു സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസിലെ അവസാന എസ്എല്‍ആര്‍ കോച്ചില്‍ ഡ്യൂട്ടിയിലായിരുന്നു മിനിമോള്‍. ചൊവ്വാഴ്ച ചെന്നൈ തിരുവട്ടിയൂരില്‍നിന്നാണ് ഇവര്‍ കയറിയത്. ജോലാര്‍പ്പേട്ടയിലായിരുന്നു ജോലി അവസാനിപ്പിക്കേണ്ടത്. രണ്ടു സ്റ്റേഷനുകളില്‍ ഗാര്‍ഡിന്റെ സിഗ്‌നല്‍ ലഭിക്കാത്തതിനെ തുടര്‍ന്നു ലോക്കോ പൈലറ്റ് പച്ചക്കുപ്പം സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തിയ ശേഷം റെയില്‍വേ അധികൃതരെ വിവരം അറിയിച്ചു.

ഇതിനിടെ റെയില്‍വേ കീമാന്‍ ഗൗതം കുമാറാണു മിനിമോളെ ട്രാക്കില്‍ വീണു മരിച്ച നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഭര്‍ത്താവ്: കെ.ശിവദാസ്, മക്കള്‍: മാളവിക, ദീപിക. 




കൂടുതല്‍വാര്‍ത്തകള്‍.