CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 32 Minutes 19 Seconds Ago
Breaking Now

സമ്മാനമായി കിട്ടിയ ആടിനെ കശാപ്പ് ചെയ്യാന്‍ കൂടെ വരാത്തതിന് സുഹൃത്തിന്റെ തലവെട്ടിയെടുത്ത് യുവാവ്

വടക്കന്‍ അസമിലെ സോനിത്പുര്‍ ജില്ലയിലാണ് അതിക്രൂരമായ കൊലപാതകം നടന്നത്.

സമ്മാനമായി കിട്ടിയ ആടിനെ കശാപ്പ് ചെയ്യാന്‍ കൂടെ വരാത്തതിന് സുഹൃത്തിന്റെ തലവെട്ടിയെടുത്ത് യുവാവ്. വടക്കന്‍ അസമിലെ സോനിത്പുര്‍ ജില്ലയിലാണ് അതിക്രൂരമായ കൊലപാതകം നടന്നത്.

സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രാദേശിക ഫുട്ബാള്‍ മത്സരത്തില്‍ സമ്മാനമായി കിട്ടിയ ആടിനെ കശാപ്പ് ചെയ്യാന്‍ കൂടെ വരാത്തതിനാണ് സുഹൃത്തിനെ വെട്ടിക്കൊന്നത്.

സംഭവത്തില്‍ തുനിറാം മാദ്രി (40) എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബോയ്‌ല ഹേമറാം (55) എന്നയാളാണ് കൊല്ലപ്പെട്ടത്. സുഹൃത്തിന്റെ വെട്ടിയെടുത്ത തലയുമായി ഇയാള്‍ 25 കിലോമീറ്ററോളം അകലെയുള്ള പൊലീസ് സ്റ്റേഷനില്‍ കാല്‍നടയായി എത്തി കീഴടങ്ങുകയായിരുന്നുവെന്നു പൊലീസ് പറയുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.