CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Minutes 55 Seconds Ago
Breaking Now

സ്വാന്സി മലയാളി അസോസി-യേഷന്റെ കിഡ്സ് ക്ലബ് മറ്റുള്ളവർക്കും മാതൃകയായി മാറുന്നു.

സ്വാന്‍സി: സ്വാന്‍സി മലയാളി അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ നടന്നു വരുന്ന കിഡ്സ്‌ ക്ലബ്ബ്‌ വന്‍ വിജയത്തിലേക്ക്. നാല് മാസങ്ങള്‍ക്ക് മുന്‍പ്‌ “കിഡ്സ്‌ ക്ലബ്‌” എന്ന പേരില്‍ കുട്ടികള്‍ക്ക്‌ വിജ്ഞാനവും മുതിര്‍ന്നവര്‍ക്ക് വിനോദവും പ്രദാനം ചെയ്യുക എന്ന ആശയം പ്രാവര്‍ത്തികമാക്കാന്‍ ഇറങ്ങുമ്പോള്‍ സംഘാടകര്‍ക്കുണ്ടായിരുന്ന എല്ലാ ആശങ്കയും കാറ്റില്‍ പറത്തിയാണ് ഈ സംരംഭം ജനകീയമായി മാറിയത്. കിഡ്സ്‌ ക്ലബ്ബിനോടനുബന്ധിച്ചുള്ള മലയാളം ക്ലാസ്സില്‍ ചേര്‍ന്ന് പഠിക്കുന്നത് നാല്പതിലധികം കുട്ടികളാണ്. പ്രായത്തിന്‍റെ അടിസ്ഥാനത്തില്‍ രണ്ടു ഗ്രേഡുകളായി തിരിച്ച് ആണ് ക്ലാസുകള്‍ നടത്തുന്നത്. എല്ലാ മാസത്തിലേയും അവസാന ശനിയാഴ്ച വൈകുന്നേരം അഞ്ച് മണി മുതലാണ്‌ കിഡ്സ്‌ ക്ലബ്‌ സംഘടിപ്പിച്ചിരിക്കുന്നത്. മലയാള ഭാഷ പഠിപ്പിക്കുന്നതിനൊപ്പം തന്നെ കുട്ടികള്‍ക്ക്‌ ചെസ്, കാരംസ്‌ തുടങ്ങിയ കളികളിലും ശാസ്ത്രീയമായ പരിശീലനവും ഇവിടെ നല്‍കുന്നുണ്ട്. പ്രഗത്ഭരായ പരിശീലകരുടെ നേതൃത്വത്തില്‍ പ്രസംഗ പരിശീലനം, നേതൃത്വ പരിശീലനം തുടങ്ങിയ കാര്യങ്ങളും ഇതോടനുബന്ധിച്ചു കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്നുണ്ട്. ബഹുമുഖപരിശീലന രീതികളിലൂടെ നമ്മുടെ കുട്ടികളെ മാറുന്ന സാമൂഹിക ക്രമത്തിന് അനുയോജ്യരായ രീതിയില്‍ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യമാണ് ഇവിടെ സാധിതമാകുന്നത്.

കുട്ടികള്‍ പഠനത്തിലും കളികളിലും മുഴുകുമ്പോള്‍ അവരെ അനുഗമിച്ചെത്തുന്ന മാതാപിതാക്കള്‍ക്ക് മറ്റ് ടെന്‍ഷനുകളെല്ലാം മാറ്റി വച്ച് വിനോദിക്കുന്നതിനുള്ള അവസരവും ഇവിടെ ഒരുക്കിയിട്ടുണ്ട്. യു. കെ യിലെത്തിയതിനു ശേഷം ജോലിത്തിരക്കുകളും, ജീവിതപ്രാരാബ്ധങ്ങളും കൊണ്ട് അന്യമായി പോയ പഴയ വിനോദങ്ങള്‍ പൊടി തട്ടിയെടുത്ത്‌ ആസ്വദിക്കുന്നതിനുള്ള അവസരങ്ങളും ഈ പരിപാടിയില്‍ പങ്കെടുക്കുന്നതിനായി ആളുകളെ പ്രേരിപ്പിക്കുന്നു.കേരളതനിമയിലുള്ള ഭക്ഷണം പുതു തലമുറയും ആസ്വദിക്കണം എന്ന ലക്ഷ്യത്തില്‍ ഓരോ പ്രാവശ്യവും വിഭിന്നങ്ങളായ കേരളീയ ഭക്ഷണവും കിഡ്സ്‌ ക്ലബ്ബില്‍ പങ്കെടുക്കുന്നവര്‍ക്ക് ലഭ്യമാക്കുന്നുണ്ട്. ചുരുക്കി പറഞ്ഞാല്‍ സ്വാന്‍സി മലയാളി അസോസിയേഷന്‍ നടത്തിക്കൊണ്ട് വരുന്ന ഈ ഒരു ആശയം യു. കെ യിലെ ഏതു മലയാളി അസോസിയേഷനും മാതൃകയാക്കാവുന്ന ഒന്നാണെന്ന് നിസ്സംശയം പറയാം.

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.