CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 25 Minutes Ago
Breaking Now

ബ്രിസ്റ്റോൾ മലയാളി സ്പോർട്സ് ക്ലബ്‌ ചരിത്ര നേട്ടത്തിനരികെ

ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റ് ലീഗില്‍ ഒരു സീസണില്‍ ഏറ്റവും അധികം വിജയം കരസ്ഥമാക്കിയ മലയാളി ടീം എന്ന നിലയില്‍ ബ്രിസ്‌റ്റോള്‍ മലയാളി ഉയർന്നിരിക്കുന്നു.

ബൗളിങ്ങിന് അനുകൂലമായ ഇംഗ്ലീഷ് സാഹചര്യം മുതലെടുക്കാന്‍ ഇറങ്ങിയ സ്‌റ്റോക്ക് ഇൻ എക്‌സൈല്‍സിന് ബ്രിസ്റ്റോള്‍ മലയാളിയുടെ ഓപ്പണര്‍മാരുടെ വിക്കറ്റുകള്‍ തുടക്കത്തില്‍തന്നെ ലഭിച്ചെങ്കിലും, പിന്നീട് എത്തിയ ജോബിൻ തകർത്തടിച്ച്‌ ഈ സീസണിലെ തന്റെ ആദ്യ സെഞ്ച്വറി കുറിച്ചു.വെറും 71 ബോളില്‍ നിന്ന് 115 റണ്‍സെടുത്ത എടുത്ത ജോബിന്റെ മിന്നുന്ന പ്രകടനത്തോടെ സ്‌റ്റോക്ക് ഇൻ എക്‌സൈല്‍സിനെതിരെ ബ്രിസ്റ്റോൾ മലയാളി സ്പോർട്സ് ക്ലബിന് 8 വിക്കറ്റ് വിജയം .

ബൗളിങ്ങിൽ  35 റണ്‍സ് മാത്രം വിട്ടു കൊടുത്ത് 3 വിക്കറ്റും നേടിയ ജോബിനാണ് ഈ കളിയിലെ മാൻ ഓഫ് ദി മാച്ച് . ബോളിങ്ങില്‍ ജോബിന്  ശക്തമായ പിന്തുണയുമായി ബെന്നി കുളങ്ങര 16 റണ്‍സ് മാത്രം വിട്ടുകൊടുത്ത് 3 വിക്കറ്റ് നേടിയിട്ടുണ്ട് .തുടർച്ചയായി ഇ സീസണിലെ എല്ലാ കളികളിലും ബെന്നി കുളങ്ങര മൂന്നിൽ കൂടുതൽ വിക്കറ്റുകൾ നേടുന്നുണ്ട് .ഡോ. ജോഷി ഡാനിയലിന്റെ അതിമനോഹരമായ രണ്ട് ഡൈവിങ് കാച്ചുകള്‍ ആണ് സ്‌റ്റോക്ക് ഇൻ എക്‌സൈല്‍സിനെ താരതമ്യേനെ ചെറിയ സ്കോറിൽ തളക്കാൻ ഇടയാക്കിയത് . ഈ സീസണിലെ മികച്ച ക്യാച്ചുകളായിരുന്നു ഇത്.


ബൗളിങ്ങിലും ഫീല്‍ഡിങ്ങിലും അവസരത്തിനൊത്ത് ഉയരുകയും മികച്ച ടീം സ്പിരിറ്റ്‌ കളിയിൽ  പ്രകടമാക്കുകയും ചെയ്തപ്പോൾ
സ്‌റ്റോക്ക് ഇൻ എക്‌സൈല്‍സിനെതിരെ  മികച്ച വിജയം നേടാൻ ബ്രിസ്റ്റോൾ മലയാളിക്കു കഴിഞ്ഞു . ഇന്നത്തെ വിജയം ടീമിന് കൂടുതൽ ആത്മവിശ്വാസം തരുന്നതായി കളിക്കു ശേഷം ക്യാപ്റ്റൻ മനു വാസു പണിക്കർ അഭിപ്രായപ്പെട്ടു .

ആനന്ദ് 12 ബോളില്‍നിന്ന് 24 റണ്‍സും വിജയ്  23 റണ്‍സും നേടി ജോബിന് ശക്തമായ പിന്തുണ നൽകി പുറത്താകാതെ നിന്നു 

ടീം അംഗങ്ങൾ :
മനു വാസു പണിക്കർ , മനോജ് വര്‍ഗീസ്, ബെന്നി കുളങ്ങര , ഡോ. ജോഷി ഡാനിയൽ, ആനന്ദ്, വിജയ്‌ , ജോബിൻ, ജോഷി സേവ്യർ,
ഡെല്‍മി, ആസിഫ്, ഐസക്

 




കൂടുതല്‍വാര്‍ത്തകള്‍.