CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 53 Minutes 32 Seconds Ago
Breaking Now

ആമസോണില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍; വരും ദിവസങ്ങളില്‍ 9000 പേര്‍ക്ക് ജോലി നഷ്ടമായേക്കും

ജീവനക്കാരുടെ എണ്ണം വീണ്ടും വെട്ടിക്കുറയ്ക്കാനൊരുങ്ങി ആമസോണ്‍. സാമ്പത്തിക അനിശ്ചിതത്വം കാരണം 9,000 പേരെ പിരിച്ചുവിടാനുളള തയ്യാറെടുപ്പിലാണ് കമ്പനി. ആമസോണ്‍ വെബ് സേവനങ്ങള്‍, പരസ്യം ചെയ്യല്‍, എന്നീ വിഭാഗങ്ങളില്‍ ജോലിചെയ്യുന്നവരെയായിരിക്കും പിരിച്ചുവിടുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ആഴ്ചകള്‍ക്കുള്ളില്‍ പിരിച്ചുവിടല്‍ നടക്കുമെന്ന് സിഇഒ ആന്‍ഡി ജെസ്സി മെമ്മോയില്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 'സാമ്പത്തിക മാന്ദ്യം കാരണം ചിലവ് കുറയ്ക്കുന്നതിനാണ് ജീവനക്കാരെ പിരിച്ചുവിടുന്നതെന്ന് കമ്പനി സിഇഒ അറിയിച്ചു. ബുദ്ധിമുട്ടുള്ള തീരുമാനമാണെങ്കിലും കമ്പനിയുടെ മുന്നോട്ടുള്ള പ്രയാണത്തിന് ഇത് ആവശ്യമാണെന്നും സിഇഒ കൂട്ടിച്ചേര്‍ത്തു.18,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് ആമസോണ്‍ 2022 ല്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഏതാനും മാസങ്ങള്‍ക്കിടയില്‍ ആമസോണ്‍ പിരിച്ചുവിട്ടത് 27,000 പേരെയാണ്. 2022ല്‍ 11,000ലധികം പേരെ പിരിച്ചുവിട്ട മെറ്റ, വീണ്ടും 10,000 പേരെ കൂടി പിരിച്ചുവിടേണ്ടി വരുമെന്ന് കഴിഞ്ഞ ആഴ്ച അറിയിച്ചിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.