ലണ്ടന്‍ : കോഴിക്കോട് കൂടരഞ്ഞി റിട്ടയേര്‍ഡ് അദ്ധ്യാപകന്‍ തടത്തിപ്പറമ്പില്‍ റ്റി. കെ. മാത്യുവിന്റെ മകന്‍
മനു സിറിയക്ക് മാത്യു (42) യു. കെ യില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനിടെ ദേഹാസ്വസ്ഥം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഡാര്‍ട്ട്‌ഫോര്‍ഡ് NHS ഹോസ്പിറ്റലില്‍ അഡ്മിറ്റാക്കുകയായിരുന്നു. ആരോഗ്യാവസ്ഥ വഷളായതിനെത്തുടര്‍ന്ന് വെന്റിലേറ്ററിന്റെ സഹായത്താല്‍ ചികിത്സകള്‍ തുടര്‍ന്നെങ്കിലും
ജീവന്‍ രക്ഷിക്കാനായില്ല.
ബാംഗ്ലൂരാസ്ഥാനമായുള്ള ഒരു കമ്പനിയില്‍ ഉന്നത പദവിയിലിരിക്കെ ഔദ്യോഗിക ആവശ്യത്തിനും കമ്പനി മീറ്റിങ്ങിനുമായി പത്തുദിവസത്തെ സന്ദര്‍ശനത്തിനായി മനു ലണ്ടനില്‍ എത്തിയതായിരുന്നു.
ആകസ്മികമായുണ്ടായ മനുവിന്റെ മരണത്തില്‍ കൂടരഞ്ഞി എന്‍ആര്‍ഐ
ഗ്രൂപ്പും , ലണ്ടനിലെ
ഡാര്‍ട്ട്‌ഫോര്‍ഡ് മലയാളി കുടുംബങ്ങളും ഹോസ്പിറ്റല്‍, ഫ്യൂണറല്‍ ഏജന്‍സീസ് എംബസ്സി എന്നിവരുമായി ബന്ധപെട്ടു നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് ബോഡി അയക്കുന്നതിന്റെ ഭാഗമായി സഹായവുമായി കൂടെയുണ്ടെന്നത് ഇന്ത്യയിലായിരിക്കുന്ന ദുംഖര്‍ത്ഥരായ കുടുംബത്തിന് ആശ്വാസ മേകുന്നു.
ഭാര്യ : മിഷോമി മനു
മക്കള്‍ : നേവ, ഇവ, മിഖായേല്‍
റിട്ടയേര്‍ഡ് അധ്യാപികയും കുടരഞ്ഞി കീരമ്പനാല്‍ കുടുംബാംഗവുമായ ഗ്രേസിയാണ് മാതാവ്
നിയമനടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ചു കോഴിക്കോട്, കൂടരഞ്ഞി സെന്റ് സെബാസ്‌ററ്യന്‍സ് ദേവാലയ കുടുംബ കല്ലറയില്‍
പിന്നീട് സംസ്‌കരിക്കും.