കൈരളി യുകെ ദേശിയ സമിതി അംഗവും കേംബ്രിഡ്ജ് യൂണിറ്റ് പ്രസിഡന്റുമായ പ്രതിഭ കേശവന്‍ അന്തരിച്ചു.
കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി ഹോസ്പ്പിറ്റലില്‍ നേഴ്‌സ് ആയി ജോലി ചെയ്തിരുന്ന പ്രതിഭയ്ക്ക് ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത് എന്നതായിരുന്നു വൈദ്യപരിശോധനയിലെ കണ്ടെത്തല്‍
വളരെ ചുരുങ്ങിയ കാലയളവില്‍ തന്നെ പ്രവാസി മലയാളി സമൂഹത്തിനിടയിലും യുകെയിലെ പൊതുരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭ ഒട്ടേറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ മറ്റുള്ളവര്‍ക്ക് മാതൃകയായിരുന്നു .
കൈരളിയുടെ രൂപീകരണം മുതല്‍ സംഘടനയ്ക്ക് ദിശാബോധം നല്‍കി നേതൃത്വപരമായ പങ്കു വഹിച്ച പ്രതിഭയുടെ വേര്‍പാട് കൈരളിയ്ക്കു തീരാനഷ്ടമാണ് ഏല്‍പ്പിച്ചിരിക്കുന്നത്. പ്രിയപ്പെട്ട പ്രതിഭയുടെ വളരെ ചെറുപ്രായത്തിലുള്ള ആകസ്മികമായ വേര്‍പാടില്‍ അനുശോചിക്കുന്നതായും കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും കൈരളി ദേശിയ സമിതി അറിയിച്ചു.
കോട്ടയം കുമരകം സ്വദേശിയാണ് പ്രതിഭ. മക്കള്‍ : ശ്രേയ, ശ്രേഷ്ഠ.
പ്രതിഭയുടെ ഭൗതിക ശരീരം നാട്ടിലെത്തിക്കുന്നതിനും കുടുംബത്തിന് ആവശ്യമായ സഹായങ്ങള്‍ ചെയ്യുന്നതിനും കൈരളി യുകെ നിങ്ങളുടെയൊക്കെ സഹകരണം അഭ്യര്‍ത്ഥിക്കുകയാണ് . നിങ്ങളാല്‍ കഴിയുന്ന സംഭാവന നല്‍കി കുടുംബത്തെ സഹായിക്കണമെന്ന് കൈരളി യുകെ വിനീതമായി അഭ്യര്‍ത്ഥിക്കുന്നു. നിങ്ങളുടെ സംഭാവന താഴെ കൊടുത്ത GoFundMe പേജിലൂടെ നല്‍കാവുന്നതാണ്.