CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
28 Minutes 58 Seconds Ago
Breaking Now

യുകെയില്‍ താമസിക്കുന്ന മഞ്ജു ഗോപാലകൃഷ്ണന്‍ അന്തരിച്ചു ; ക്യാന്‍സറിനോട് പൊരുതി ഒടുവില്‍ മരണത്തിന് കീഴടങ്ങി

UK LTI Mintdree ല്‍ ജോലി ചെയ്തിരുന്ന മഞ്ചു ഗോപാലകൃഷ്ണന്‍ (40) ഇന്നലെ രാത്രി നിര്യാതയായി. കുറച്ചു കാലമായി ക്യാന്‍സറിനോട് പൊരുതി എങ്കിലും ഇന്നലെ രാത്രി St Peters and St.James Hospice ല്‍ വെച്ച്   ദൈവസന്നിധിയിലേക്ക് യാത്രയായി . ഭര്‍ത്താവ് അലന്‍, മക്കള്‍ അമേയ,  നിലിയ, ഭര്‍തൃ മാതാപിതാക്കള്‍ ആലുവ പാങ്ങേത്തു ലോയ്ഡ് ജോസ്  ഏലിസബെത്ത്  എന്നിവര്‍ക്കൊപ്പം കുടുംബമായാണ് ബര്‍ജസ് ഹില്ലില്‍ താമസിച്ചു വന്നത്.

കങ്ങരപ്പടി മണ്ണുള്ളിപ്പാടം ഗോപാലകൃഷ്ണന്‍  പദ്മിനി ദമ്പതികളുടെ മകളാണ്. സംസ്‌കാര ചടങ്ങുകളുടെ നടപടി ക്രമങ്ങള്‍ നടത്തി വരുന്നു.

ഹേവാര്‍ഡ്‌സ് ഹീത്ത് സീറോ മലബാര്‍ കമ്മ്യൂണിറ്റിക് വേണ്ടി  ഗ്രേറ്റ്  ബ്രിട്ടണ്‍  രൂപതാ വികാരി  ജനറാള്‍ റവ . ഫാ ആന്റണി ചുണ്ടെലിക്കാട്ടില്‍ , വികാരി റവ ഫാ .  ബിനോയ് നിലയാറ്റിങ്കല്‍ തുടങ്ങിയവര്‍ ഹോസ്‌പൈസില്‍ എത്തി ആദരാഞ്ജലി അര്‍പ്പിച്ചു , പ്രാര്‍ത്ഥന ശുശ്രുഷകള്‍ നടത്തി . മഞ്ജുവിന്റെ ആകസ്മികമായ വേര്‍പാടില്‍ , ഹേവാര്‍ഡ്‌സ് ഹീത്ത് ഹിന്ദു സമാജം  , ഹേവാര്‍ഡ്‌സ് ഹീത്ത് പെന്തക്കുസ്താ കമ്മ്യൂണിറ്റി ,ഹേവാര്‍ഡ്‌സ് ഹീത്ത് മിസ്മാ അസോസിയേഷന്‍ പ്രതിനിധിയായിരുന്ന മഞ്ജുവിന്റെ ആകസ്മികമായ വേര്‍പാടില്‍  ഹേവാര്‍ഡ്‌സ്  ഹീത്ത് മിസ്മാ അസോസിയേഷന്‍ , ഹേവാര്‍ഡ്‌സ് ഹീത്ത് മലയാളീ അസോസിയേഷന്‍ , ഹേവാര്‍ഡ്‌സ് ഹീത്ത്  യുണൈറ്റഡ് മലയാളീ അസോസിയേഷന്‍ തുടങ്ങിയവ അനുശോചിച്ചു

 

 




കൂടുതല്‍വാര്‍ത്തകള്‍.