ഗ്രേറ്റ് ബ്രിട്ടണ്‍ സീറോമലബാര്‍ രൂപതയുടെ പ്രഥമ വികാരി ജനറാളും ലങ്കാസ്റ്ററില്‍ ((യു കെ) പാരീഷ് പ്രീസ്റ്റുമായ റെവ. ഡോ. മാത്യു ചൂരപൊയ്കയില്‍ അച്ചന്റെ വത്സല മാതാവ് എ സി റോസ (92) നിര്യാതയായി
ഭര്‍ത്താവ് പരേതനായ ജേക്കബ് ചൂരപൊയ്കയില്‍( റിട്ട. ഹെഡ് ടീച്ചര്‍). പരേത A C റോസ റിട്ട. അദ്ധ്യാപികയാണ്. സെപ്റ്റംബര്‍ 4 ന് തിങ്കളാഴ്ച്ച ഉച്ചക്ക് മൂന്നു മണിക്ക്
സ്വഭവനത്തിലും തുടര്‍ന്ന് വിലങ്ങാട് സെന്റ് ജോര്‍ജ്ജ് ദേവാലയത്തിലും വെച്ച് നടത്തുന്ന അന്ത്യോപചാര ശുശ്രുഷകള്‍ക്ക് ശേഷം കുടുംബ കല്ലറയില്‍ സംസ്‌കാരം നടത്തും.
വലിയമറ്റം പിതാവ് ശുശ്രുഷകള്‍ക്ക് മുഖ്യ കാര്‍മ്മികത്വം വഹിക്കും.
മരണ വിവരം അറിഞ്ഞ ഉടന്‍ തന്നെ മാത്യു അച്ചന്‍ നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.
കാര്‍ഡിനല്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി വിദേശത്തായിരിക്കുന്ന താമരശ്ശേരി ബിഷപ്പ് മാര്‍ റെമിജിയൂസ്
ഇഞ്ചനാനിയില്‍ പിതാവ് തുടങ്ങിയവര്‍ അനുശോചനം അറിയിച്ചു.
പ്രിയ മാതാവിന്റെ മരണത്തില്‍ ദുംഖാര്‍ത്തരായ കുടുംബാംഗങ്ങളുടെ വേദനയില്‍ പങ്കു ചേരുകയും
അനുശോചനവും പ്രാര്‍ത്ഥനകളും നേരുകയും ചെയ്യുന്നു.