ലിവര്‍പൂളില്‍ ഈ വരുന്ന ഡിസംബര്‍ മാസം 9 ന് നൃത്ത വിസ്മയം തീര്‍ക്കാന്‍ സരിഗമ ഡാന്‍സ് സ്റ്റുഡിയോ ഒരുങ്ങി കഴിഞ്ഞിരിക്കുന്നു.
കഴിഞ്ഞ രണ്ടു വര്‍ഷമായി മേഴ്‌സി സൈഡ് മലയാളികളുടെ കുട്ടികളെ മനോഹരമായി, പ്രൊഫൈഷണല്‍ രീതിയില്‍ നൃത്തം പഠിപ്പിച്ച് പേരും, പെരുമയും ചുരുങ്ങിയ കാലം കൊണ്ട് നേടി എടുത്ത സരിഗമ ഡാന്‍സ് സ്റ്റുഡിയോ ഈ വരുന്ന ഡിസംബര്‍ 9ന് ഔര്‍ ലേഡി ക്വീന്‍ ഓഫ് സീറോ മലബാര്‍ കാതലിക് ചര്‍ച്ച് ലിവര്‍പൂളില്‍ വച്ച് വൈകിട്ടു നാല് മണി മുതല്‍ 'മഴവില്ല്' എന്ന നൃത്തസന്ധ്യ നടത്തപ്പെടുന്നു.
പ്രശ്‌സ്ത കൊറിയോഗ്രാഫര്‍ മജേഷ് അബ്രാഹം ആണ് ഡയറക്ടര്‍.
സരിഗമ ഡാന്‍സ് സ്റ്റുഡിയോ അവതരിപ്പിക്കുന്ന മഴവില്ല് എന്ന ഡാന്‍സ് പ്രോഗാമിന്റെ പ്രവേശനം സൗജനം ആണ്.