കൈരളി യുകെ സൗത്താംപ്ടണ്‍ & പോര്‍ട്‌സ്മൗത് യൂണിറ്റിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി മനോഹരമായ ഒരു നൃത്ത സന്ധ്യ ഒരുങ്ങുന്നു.
നിലവില്‍ വന്നു ചുരുങ്ങിയ കാലയളവിനുള്ളില്‍ നൂതനവും ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്നതുമായ ഒട്ടേറെ ശ്രദ്ധേയമായ പരിപാടികള്‍ ഏറ്റെടുത്തു അഭിമാനാര്‍ഹമായ പ്രവര്‍ത്തനമാണ് കൈരളി സൗത്താംപ്ടണ്‍ & പോര്‍ട്‌സ്മൗത് യൂണിറ്റ് നടത്തിക്കൊണ്ടിരിക്കുന്നത്. യൂണിറ്റിന്റെ പരിധിയില്‍ കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും കലാകാരന്മാര്‍ക്കും കലാകാരികള്‍ക്കും തങ്ങളുടെ കഴിവുകള്‍ അവതരിപ്പിക്കുവാന്‍ മികച്ച ഒരു വേദി ഒരുക്കി നല്‍കുകയുമാണ് നൃത്ത സന്ധ്യ യിലൂടെ ഉദ്ദേശിക്കുന്നത്. 2024 ഫെബ്രുവരി 24 ശനിയാഴ്ചയാണ് പരിപാടി.
ഈ പരിപാടിയില്‍ പങ്കെടുക്കുവാനും കലാസൃഷ്ടികള്‍ അവതരിപ്പിക്കുവാനും താല്പര്യം ഉള്ളവര്‍ കൈരളി യുകെ സൗത്താംപ്ടണ്‍ & പോര്‍ട്‌സ്മൗത് യൂണിറ്റ് പ്രവര്‍ത്തകരുമായി ബന്ധപ്പെടണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.
ഈ കലാവിരുന്നിലേയ്ക്ക് എല്ലാവരെയും കൈരളി യുകെ ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നു.
കൈരളി യുകെ സൗത്താംപ്ടണ്‍ & പോര്‍ട്‌സ്മൗത്ത് യൂണിറ്റ്
വാര്‍ത്ത : പ്രസാദ് ഒഴാക്കല്‍