CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 50 Minutes 36 Seconds Ago
Breaking Now

പ്രവര്‍ത്തകര്‍ക്കാവേശമായി വി ഡി സതീശന്‍ലണ്ടനിലെത്തി ; ഓ ഐ സി സി യുടെ യു കെ യുടെനേതൃത്വത്തില്‍ എയര്‍പോര്‍ട്ടില്‍ ഊഷ്മള സ്വീകരണം.പ്രതിനിധി യോഗവും പൊതുസമ്മേളനവും ശനിയാഴ്ച ലണ്ടനിലെ എലിഫന്റ് ആന്‍ഡ് കാസിലില്‍

ലണ്ടന്‍ : ഹൃസ്വസന്ദര്‍ശനത്തിന് ലണ്ടനിലെത്തിയ കേരളത്തിന്റെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍  എം.എല്‍.എ ക്ക് ഇന്നലെ ഹീത്രു എയര്‍പോര്‍ട്ടില്‍ ഓവര്‍സീസ് ഇന്ധ്യന്‍ കള്‍ച്ചറല്‍ കൊണ്‌ഗ്രെസ്സ് യു കെഘടകം ഹൃദ്യമായ സ്വീകരണം നല്‍കി .നാഷണല്‍കമ്മിറ്റി നേതാക്കള്‍,വിവിധ റീജിയണില്‍ നിന്നുള്ളപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.ഏറെ നേരംഭാരവാഹികളുമായി വിവിധ വിഷയങ്ങള്‍ ചര്‍ച്ചചെയ്ത  ശേഷമാണ് അദ്ദേഹം മടങ്ങിയത്.ശനിയാഴ്ചനടക്കുന്ന പ്രതിനിധി യോഗത്തിലുംപൊതുസമ്മേളനത്തിലും വി ഡി സതീശന്‍ എം എല്‍ എമുഖ്യ അതിഥിയായിരിക്കും.സമൂഹത്തിലെ  വിവിധമേഖലയില്‍ നിന്നുള്ളവര്‍ ചടങ്ങില്‍പങ്കെടുക്കും.വൈകിട്ട് ആറ് മണിക്ക് ലണ്ടനിലെഎലിഫന്റ് ആന്‍ഡ് കാസിലുള്ള ഡ്രാപ്പേര്‍ ഹാളിലാണ്‌സമ്മേളനം നടക്കുന്നത് . പ്ര്‌സ്തുത യോഗത്തിലേക്ക്എല്ലാ ജനാധിപത്യ വിശ്വാസികളെയും കോണ്‍ഗ്രസ്സ്പ്രവര്‍ത്തകരെയും സ്വാഗതം ചെയ്യുന്നതായിഭാരവാഹികള്‍ അറിയിച്ചു.

 

വേദിയുടെ വിലാസം:

 

DRAPER HALL, ELEPHANT AND CASTLE HAMPTON ST, LONDON SE17 3AN

 

കൂടൂതല്‍ വിവരങ്ങള്‍ക്ക് 

 

കെ.കെ.മോഹന്‍ദാസ്:

 

07438 772808

 

ഡോ.ജോഷിജോസ്:

 

07737 240192

 

ബേബിക്കുട്ടിജോര്‍ജ്ജ്:

 

07961 390907

 




കൂടുതല്‍വാര്‍ത്തകള്‍.