CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 27 Minutes 20 Seconds Ago
Breaking Now

'പത്ത് ഇരുപത്തി അഞ്ച് വര്‍ഷത്തെ ബന്ധമാണ്. എന്തേ..പ്രശ്‌നമുണ്ടോ. ; മറുപടിയുമായി ഷൈന്‍ ടോം ചാക്കോ

ഈ അടുത്ത കാലത്ത് ഷൈന്‍ ടോം ചാക്കോ തന്റെ പ്രണയം വെളിപ്പെടുത്തിയത് വാര്‍ത്തയായിരുന്നു.തനൂജ എന്നാണ് പാര്‍ണറുടെ പേരെന്ന് ഷൈന്‍ പറഞ്ഞിരുന്നു. എന്നാല്‍ കൂടുതലൊന്നും തന്നെ തുറന്നു പറഞ്ഞതുമില്ല.ഇപ്പോഴിതാ എങ്ങിനെയാണ് തനൂജയെ പരിചയപ്പെട്ടതെന്ന ചോദ്യത്തിന് ഷൈന്‍ നല്‍കിയ മറുപടി രസകരമാണ്.

എത്രകാലമായി പരിചയമുണ്ടെന്ന ചോദ്യത്തിന് 'പത്ത് ഇരുപത്തി അഞ്ച് വര്‍ഷത്തെ ബന്ധമാണ്. എന്തേ..പ്രശ്‌നമുണ്ടോ. കുറച്ചായിട്ടെ ഉള്ളൂ തുടങ്ങിയിട്ട്. കണ്ടതും പരിചയപ്പെട്ടതും ഒക്കെ വലിയ കഥയാണ്', എന്നാണ് ഷൈന്‍ പറഞ്ഞത്.

ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ഞങ്ങള്‍ പരിചയപ്പെടുന്നത്. അങ്ങനെ അങ്ങോട്ടും ഇങ്ങോട്ടും ഫോളോ ചെയ്തു. ഇതുവരെ പ്രെപ്പോസ് ഒന്നും ചെയ്തിട്ടില്ല. കൂടെ അങ്ങ് കൂട്ടി. ഒരാള്‍ തീരുമാനിച്ചാല്‍ മറ്റെയാള്‍ കൂടെ പോകില്ലല്ലോ. രണ്ടുപേരും തീരുമാനിച്ചല്ലേ കൂടെപ്പോരുന്നത്. അതല്ലേ രണ്ട് പേര്‍ തമ്മിലുള്ള പാര്‍ണര്‍ഷിപ്പ്', എന്നായിരുന്നു ഷൈനിന്റെ മറുപടി.

 




കൂടുതല്‍വാര്‍ത്തകള്‍.