CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 48 Minutes 20 Seconds Ago
Breaking Now

കെന്റ് ഹിന്ദു സമാജത്തിന്റെ അയ്യപ്പ പൂജ പതിനൊന്നാം വര്‍ഷത്തിലേക്ക്

കെന്റ് ഹിന്ദു സമാജം തുടര്‍ച്ചയായ പതിനൊന്നാം  വര്‍ഷവും ശ്രീ അയ്യപ്പ പൂജ നടത്തുന്ന വിവരം ഏവരെയും സസന്തോഷം അറിയിക്കുന്നു. പലവിധങ്ങളായ തടസങ്ങള്‍ നേരിട്ടിട്ടും ഇംഗ്ലണ്ടിന്റെ തെക്കുകിഴക്കു പ്രദേശങ്ങളില്‍ വസിക്കുന്ന അയ്യപ്പഭക്തന്മാര്‍ മേല്പറഞ്ഞ പൂജ ഒരു വര്‍ഷവും മുടങ്ങാതെ നടത്തിയിട്ടുണ്ട്. ശ്രീ അയ്യപ്പ സ്വാമിയുടെ അനുഗ്രഹം ആണ് ഇതിനെല്ലാം ഭക്തന്മാര്‍ക്ക് കരുത്തേകിയത്.  കെന്റിലെ ജില്ലിങ്ങമിലുള്ള സ്‌കൗട്ട്‌സ് സമ്മേളന കേന്ദ്രത്തില്‍ വച്ചാണ് (Scouts Hall, Castlemaine Avenue, Gillingham, Kent, ME7 2QE)  ഈ വര്‍ഷത്തെ ശ്രീ അയ്യപ്പ പൂജ  2023 നവംബര്‍  25)o തിയതി ശനിയാഴ്ച വൈകുന്നേരം 5:00 മണി മുതല്‍ 10:00 മണി വരെ നടത്തപ്പെടുന്നത്. 

അയ്യപ്പപൂജയോടനുബന്ധിച്ചു ഭജന, വിളക്കുപൂജ, സഹസ്രനാമാര്‍ച്ചന, അഷ്ടോത്തര അര്‍ച്ചന, ശനിദോഷ പരിഹാരം (നീരാഞ്ജനം), ദീപാരാധന, പടിപൂജ, ഹരിവരാസനം, പ്രസാദവിതരണം, അന്നദാനം എന്നിവ ഉണ്ടായിരിക്കുന്നതാണ്. വിളക്കുപൂജയില്‍ പങ്കെടുക്കുന്നവര്‍ നിലവിളക്കും നാളികേരവും പൂജാപുഷ്പങ്ങളും കൊണ്ടുവരേണ്ടതാണ്. നീരാഞ്ജനം ചെയ്യുന്ന ഭക്തര്‍ ഒരു നാളികേരം കൊണ്ടുവരേണ്ടതാണ്.  

കെന്റ് അയ്യപ്പ ക്ഷേത്രത്തിലെ മുഖ്യ പൂജാരി ശ്രീ അഭിജിത്താണ്  പൂജകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കുന്നത്. ഏവര്‍ക്കും സുപരിചിതമായ 'തത്വമസി യുകെ' ഭജന സംഘം അയ്യപ്പഭജനയ്ക്ക് നേതൃത്വം നല്‍കുന്നു. ശ്രീ വിശ്വജിത് തൃക്കാക്കരയുടെ അയ്യപ്പ സോപാന സംഗീതം ദീപാരാധനയ്ക്കു മിഴിവേകും. ജാതിമതവര്‍ണ്ണഭാഷാഭേദമെന്യേ ഏവരെയും സാദരം ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു. 

 

 

കൂടുതല്‍ വിവരങ്ങള്‍ക്ക്:

EMail: kenthindusamajam@gmail.com /  kentayyappatemple@gmail.com

Website: www.kenthindusamajam.org  /  www.kentayyappatemple.org

Facebook: https://www.facebook.com/kenthindusamajam.kent  /  https://www.facebook.com/kentayyappatemple.org

Twitter: https://twitter.com/KentHinduSamaj /   https://twitter.com/AyyappaKent

https://www.instagram.com/kenthindusamaj/

http://kentayyappatemple.org/events/mandalamakaravilakkuchirappumahotsavam202223/

Tel: Tel: 07838170203 / 07478728555 / 07507766652 / 07985245890 / 07747178476 / 07973151975 / 07906130390 / 07753188671

 

 




കൂടുതല്‍വാര്‍ത്തകള്‍.