
















മൂന്നാമത് യൂറോപ്പ്യൻ കണ്‍വൻഷനും 12 - മത് യു.കെ.കെ.സി.ഐ. കണ്‍വൻഷനും സ്വാഗതമരുളി യു.കെ.കെ.സി.ഐ. ഭാരവാഹികളുടെയും അഭിവന്ദ്യ പിതാക്കന്മാരുടെയും സന്ദേശം ഉൾക്കൊള്ളിച്ചാണ് പ്രമോഷൻ വീഡിയോ പുറത്തിറങ്ങിയത്.
യൂറോപ്യൻ കണ്‍വൻഷന് ഇനി ഒൻപത് നാൾ മാത്രം അവശേഷിക്കവേ കണ്‍വൻഷനെ സ്വീകരിക്കുവാൻ യുകെയിലെ ക്നാനായ സമുദായംഗങ്ങൾ ഒരുങ്ങിക്കഴിഞ്ഞു. റാലിയിൽ ആവേശ ഉജ്ജ്വലമായ പ്രകടനം കാഴ്ച വയ്ക്കാൻ ഓരോ യൂണിറ്റും അശ്രാന്തമായ പരിശ്രമത്തിലാണ്. ലോകം ഉറ്റുനോക്കുന്ന സ്വാഗത ഗാനത്തിന്റെ നൃത്ത പരിശീലനം കലാഭവൻ നൈസിന്റെ നേത്ര്വത്വത്തിൽ നടക്കുന്നു.
ഒന്നിച്ചു കൂടുമ്പോൾ സൗഹൃദത്തിന്റെ മാധുര്യം നുകരുന്ന ജനതയാണെന്നും യൂറോപ്പ്യൻ യു.കെ.കെ.സി.ഐ. കണ്‍വൻഷൻ വഴിയായി നവ തലമുറയ്ക്ക് സമുദായ സ്നേഹവും പാരമ്പര്യത്തിൽ അടിയുറച്ച് വിശ്വാസജീവിതം പടത്തുയർത്തുവാനും സാധിക്കുമെന്ന് മാർ കുര്യാക്കോസ് കുന്നശേരി ആശംസിച്ചു.
റാണ പ്രതാപ് ആണ് പ്രൊമോഷൻ വീഡിയോയുടെ ക്യാമറ.