CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 27 Minutes 21 Seconds Ago
Breaking Now

ശൈത്യകാലത്തിന്റെ തിരിച്ചുവരവ് നേരിടാന്‍ ഒരുങ്ങാം; ബ്രിട്ടനില്‍ ആറ് ഇഞ്ച് മഞ്ഞ് പെയ്യും; താപനില പൂജ്യത്തിന് സമീപത്തേക്ക് താഴുന്നു; യാത്രാ തടസ്സങ്ങള്‍ നേരിടുമെന്ന് മുന്നറിയിപ്പുമായി മെറ്റ് ഓഫീസ്

ശീതകാല മഴ പെയ്യുന്നതിനാല്‍ ഡ്രൈവിംഗ് ബുദ്ധിമുട്ടേറിയ നിലയിലാകും

ബ്രിട്ടന്റെ നല്ലൊരു ശതമാനം ഇടങ്ങളിലും ആറ് ഇഞ്ച് വരെ മഞ്ഞുവീഴ്ചയ്ക്ക് സാധ്യത. ഫെബ്രുവരി തുടക്കം തന്നെ അസാധാരണമായ നിലയിലേക്കാണ് താപനില മാറുന്നത്. നോര്‍ത്തേണ്‍ ഇംഗ്ലണ്ട്, നോര്‍ത്ത് വെയില്‍സ് എന്നിവിടങ്ങളിലേക്ക് മഞ്ഞ്, ഐസ് എന്നിവയ്ക്കുള്ള ആംബര്‍ കാലാവസ്ഥാ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. 

ഇതിന് പുറമെ മഴയ്ക്കും, മഞ്ഞിനുമുള്ള മഞ്ഞ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ യുകെയിലെ നാല് നേഷനുകള്‍ക്കുമായി പുറപ്പെടുവിച്ചിട്ടുണ്ട്. ബര്‍മിംഗ്ഹാം മുതല്‍ ലെസ്റ്റ് വരെയുള്ള പ്രധാന പട്ടണങ്ങളെയും, നഗരങ്ങളെയും മഞ്ഞ് സാരമായി ബാധിക്കുന്നതോടെ യാത്രാ ദുരിതം നേരിടുമെന്നാണ് അറിയിച്ചിരിക്കുന്നത്. കൂടാതെ ചില പ്രാദേശിക സമൂഹങ്ങള്‍ ഒറ്റപ്പെട്ട് പോകാനും ഇടയുണ്ട്. Very cold air clashing with a band of rain heading north is likely to cause blizzard conditions and 'significant' snowfall in much of Wales, the Midlands and northern England

300 മീറ്ററിന് മുകളിലുള്ള പ്രദേശങ്ങളില്‍ 10 ഇഞ്ച് വരെ മഞ്ഞുവീഴ്ചയാണ് പ്രവചിക്കപ്പെടുന്നത്. എന്നാല്‍ വ്യാപകമായി ആറ് ഇഞ്ച് വരെ മഞ്ഞുവീഴ്ചയ്ക്കാണ് സാധ്യത. കൂടാതെ തണുപ്പേറിയ കാറ്റിനും ഇടയുണ്ടെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പില്‍ പറയുന്നു. 7 ഡിഗ്രിയില്‍ സുഖകരമായ താപനിലയിലാണ് ഫെബ്രുവരി തുടങ്ങിയത്. എന്നാല്‍ ഈ താപനിലയാണ് പെട്ടെന്ന് മാറിമറിയുന്നത്. 

നോര്‍ത്ത് മേഖലയില്‍ തണുപ്പേറിയ കാറ്റിന് പുറമെ മഴയും കൂട്ടിമുട്ടുന്നതോടെയാണ് മഞ്ഞ് പെയ്യുന്ന അവസ്ഥ വരുന്നത്. വെയില്‍സ്, മിഡ്‌ലാന്‍ഡ്‌സ്, നോര്‍ത്തേണ്‍ ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ സുപ്രധാന തോതില്‍ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ട്. ആംബര്‍ മുന്നറിയിപ്പ് നിലവിലുള്ളതിനാല്‍ റോഡുകളില്‍ യാത്രാ തടസ്സത്തിന് വഴിയൊരുങ്ങും. പൊതുഗതാഗത വാഹനങ്ങളും, കാറുകളും കുടുങ്ങാന്‍ സാധ്യതയുണ്ട്. 

ട്രീറ്റ് ചെയ്യാത്ത നടപ്പാതകളും, സൈക്കിള്‍ പാതകളും യാത്രകള്‍ ബുദ്ധിമുട്ടാക്കും. ശീതകാല മഴ പെയ്യുന്നതിനാല്‍ ഡ്രൈവിംഗ് ബുദ്ധിമുട്ടേറിയ നിലയിലാകും. 




കൂടുതല്‍വാര്‍ത്തകള്‍.