CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 16 Minutes 35 Seconds Ago
Breaking Now

10 വര്‍ഷത്തിനിടെ ഏറ്റവും വലിയ അഞ്ചാംപനി വ്യാപനം പൊട്ടിപ്പുറപ്പെട്ടു; യുദ്ധസന്നാഹത്തില്‍ ഇംഗ്ലണ്ട്; വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സില്‍ കേസുകള്‍ കൈവിട്ട് കുതിക്കുന്നു; കഴിഞ്ഞ ആഴ്ചയില്‍ മാത്രം 118 പേര്‍ക്ക് രോഗം പിടിപെട്ടു; കുട്ടികളെ വാക്‌സിനെടുത്ത് സുരക്ഷിതരാക്കാന്‍ യുകെഎച്ച്എസ്എ നിര്‍ദ്ദേശം

കുട്ടികള്‍ പൂര്‍ണ്ണമായി സുരക്ഷിതരാണെന്ന് ഉറപ്പാക്കണമെന്നും യുകെഎച്ച്എസ്എയിലെ കണ്‍സള്‍ട്ടന്റ് എപ്പിഡെമോളജിസ്റ്റ്

ഒരു ദശകത്തിനിടെ കാണാത്ത തോതിലേക്ക് യുകെയില്‍ അഞ്ചാംപനി കേസുകള്‍ കുതിച്ചുയര്‍ന്നതായി കണക്കുകള്‍. കഴിഞ്ഞ ആഴ്ച ഇംഗ്ലണ്ടില്‍ മാത്രം 118 പേര്‍ക്കാണ് വൈറസ് പിടിപെട്ടതെന്ന് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി ഡാറ്റ വെളിപ്പെടുത്തി. ജനുവരി മാസത്തെ മുഴുവന്‍ രോഗികളുടെയും പകുതിയാണ് ഈ കണക്ക്. 

ഇതോടെ ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 465-ല്‍ എത്തി. 2013-ല്‍ പൊട്ടിപ്പുറപ്പെട്ട പകര്‍ച്ചവ്യാധിക്ക് ശേഷമുള്ള ഉയര്‍ന്ന കേസുകളാണ് ഇക്കുറി രേഖപ്പെടുത്തുന്നത്. രോഗവ്യാപനം ചെറുക്കാനുള്ള പ്രവര്‍ത്തനം വിജയകരമാകുന്നില്ലെന്നാണ് ആശങ്ക. Cold-like symptoms, such as a fever, cough and a runny or blocked nose, are usually the first signal of measles. A few days later, some people develop small white spots on the inside of their cheeks and the back of their lips. The tell-tale measles rash also develops, usually starting on the face and behind the ears, before spreading to the rest of the body

വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സാണ് രോഗത്തിന്റെ പ്രധാന ഉത്ഭവകേന്ദ്രം. ബര്‍മിംഗ്ഹാം മേഖല കേന്ദ്രീകരിച്ചാണ് അധികം കേസുകളും റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിനിടെ ലണ്ടനിലും കേസുകളുടെ എണ്ണം വര്‍ദ്ധിക്കുന്നുണ്ട്. വൈറസ് ആശങ്കപ്പെടുത്തുന്ന നിലയില്‍ തുടരുകയാണെന്നും, കുട്ടികള്‍ പൂര്‍ണ്ണമായി സുരക്ഷിതരാണെന്ന് ഉറപ്പാക്കണമെന്നും യുകെഎച്ച്എസ്എയിലെ കണ്‍സള്‍ട്ടന്റ് എപ്പിഡെമോളജിസ്റ്റ് ഡോ. വനേസാ സാലിബാ പറഞ്ഞു. 

അഞ്ചാംപനി വളരെ വ്യാപന ശേഷിയുള്ളതാണ്. ഇത് മറ്റ് മേഖലകളിലേക്ക് പടരാനും സാധ്യത ഏറെയാണ്. കുട്ടികളെയാണ് രോഗം പ്രധാനമായി ബാധിക്കുന്നതെന്ന് രക്ഷിതാക്കളും അറിഞ്ഞിരിക്കണം. ചിലരില്‍ ഇത് വളരെ ഗുരുതരവും, ജീവിതം മാറ്റിമറിക്കുന്നതുമായി മാറും. എന്നിരുന്നാലും രോഗം തടയാന്‍ കഴിയും. കുട്ടികളെ സംരക്ഷിക്കാന്‍ വാക്‌സിനേഷനാണ് മികച്ച രീതി. എത്രയും പെട്ടെന്ന് കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കി സുരക്ഷ ഒരുക്കണം, ഡോ. സാലിബാ വ്യക്തമാക്കി.




കൂടുതല്‍വാര്‍ത്തകള്‍.