CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 50 Minutes 10 Seconds Ago
Breaking Now

മക്കളുടെ ശരീരത്തില്‍ രാസവസ്തു കുത്തിവച്ച ശേഷം ആത്മഹത്യാ ശ്രമം ; യുകെ മലയാളി നഴ്‌സ് അറസ്റ്റില്‍ ; ഞെട്ടി മലയാളി സമൂഹം

നഴ്‌സായ ജിലുമോള്‍ ജോര്‍ജ് (38) ആണ് 13 ഉം 8ഉം വയസ്സുള്ള മക്കള്‍ക്ക് വിഷം നല്‍കിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ചത്.

യുകെ മലയാളി സമൂഹത്തെ ഞെട്ടിക്കുന്ന വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. ബ്രിട്ടനില്‍ മക്കള്‍ക്ക് വിഷം നല്‍കി ആത്മഹത്യയ്ക്ക് ശ്രമിച്ച മലയാളി യുവതി അറസ്റ്റിലായി. നഴ്‌സായ ജിലുമോള്‍ ജോര്‍ജ് (38) ആണ് 13 ഉം 8ഉം വയസ്സുള്ള മക്കള്‍ക്ക് വിഷം നല്‍കിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ചത്.

കുട്ടികളുടെ ശരീരത്തില്‍ വിഷാംശമുള്ള രാസവസ്തു കുത്തിവച്ചുവെന്നാണ് റിപ്പോര്‍ട്ട്. ജിലുവിന്റെ ഭര്‍ത്താവ് നാട്ടിലാണ്. കുട്ടികള്‍ ഡിസ്ചാര്‍ജായി

 യുവതിയെ അറസ്റ്റ് ചെയ്ത പൊലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം കോടതിയില്‍ ഹാജരാക്കി. യുവതി റിമാന്‍ഡിലാണ്.

വ്യാഴാഴ്ച രാവിലെയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഇംഗ്ലീഷ് മാധ്യമങ്ങളില്‍ നേരത്തെ തന്നെ വാര്‍ത്തയായെങ്കിലും മലയാളി നഴ്‌സാണെന്ന വാര്‍ത്ത ഇപ്പോള്‍ പുറത്തുവരികയായിരുന്നു.

ഈസ്റ്റ് സസെക്‌സിലെ അക്ഫീല്‍ഡില്‍ ഹണ്ടേഴ്‌സ് വേയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. കൊലപാതക ശ്രമത്തിനും ആത്മഹത്യാ ശ്രമത്തിനും കേസെടുത്തു. യുവതിയെ റിമാന്‍ഡ് ചെയ്തു. മാര്‍ച്ച് എട്ടിന് വീണ്ടും കോടതിയില്‍ ഹാജരാക്കും.

പൊലീസ് സംഭവത്തില്‍ അന്വേഷണം തുടങ്ങി.




കൂടുതല്‍വാര്‍ത്തകള്‍.