CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 49 Minutes 14 Seconds Ago
Breaking Now

ബേസിംഗ്‌സ്റ്റോക്ക് നൈറ്റ് വിജില്‍ 'എഫാത്താ' ഇന്ന് വൈകിട്ട് 9ന് ; റവ ഡോ ബിനോയ് കുര്യനും ബ്രദര്‍ പോളി ഗോപുരനും ടീമും നയിക്കും

ബേസിംഗ് സ്റ്റോക്ക്:  ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ കീഴിലുള്ള സെന്റ്  അഗസ്റ്റിന്‍സ് പ്രൊപ്പോസ്ഡ് മിഷന്‍ ആതിഥേയത്വം വഹിക്കുന്ന നൈറ്റ് വിജില്‍  'എഫാത്താ' ഇന്ന് വൈകിട്ട് 9 ന് ബേസിംഗ്‌സ്റ്റോക്ക് സെന്റ് ജോസഫ് ദേവാലയത്തില്‍ ആരംഭിക്കും. അറിയപ്പെടുന്ന ആത്മീയ പ്രഭാഷകനുമായ ബ്രദര്‍ പോളി ഗോപുരന്‍ & ടീം ആണ് ഇത്തവണത്തെ നൈറ്റ് വിജില്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം കൊടുക്കുന്നത് . രാത്രി 9 മുതല്‍ 12.30 വരെയാണ് നൈറ്റ് വിജില്‍ ശുശ്രൂഷകള്‍ ക്രമീകരിച്ചിരിക്കുന്നത്. 

ഓരോ മാസത്തിലെയും മൂന്നാം വെള്ളിയാഴ്ച നടത്തുന്ന നൈറ്റ് വിജില്‍ ശുശ്രൂഷകള്‍ക്ക്   നേതൃത്വം കൊടുക്കുന്നത് സെന്റ് അഗസ്റ്റിന്‍സ് പ്രൊപ്പോസ്ഡ് മിഷന്റെ ഭാഗമായുള്ള ബേസിംഗ് സ്റ്റോക്ക് മാസ് സെന്ററാണ് . കുരിശിന്റെ വഴി, ദൈവസ്തുതിപ്പുകള്‍, വചനപ്രഘോഷണം, മധ്യസ്ഥ പ്രാര്‍ത്ഥനകള്‍, ദിവ്യ കാരുണ്യ ആരാധന. പരിശുദ്ധ കുര്‍ബ്ബാന എന്നിവയും നൈറ്റ് വിജില്‍ ശുശ്രൂഷകളുടെ ഭാഗമായി ഇത്തവണ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കത്തോലിക്കാ വിശ്വാസ സമൂഹം ഈ വര്‍ഷത്തെ വലിയ നോമ്പാചരണത്തിലേക്ക് പ്രവേശിച്ചിരിക്കുന്ന ആദ്യ ആഴ്ചയിലെ വെള്ളിയാഴ്ചയായ ഇന്ന് നടത്തുന്ന ഈ ദൈവിക ശുശ്രൂഷകളില്‍ സംബന്ധിച്ച് അര്‍ത്ഥപൂര്‍ണ്ണമായ ആത്മീയ ചൈതന്യവും ദൈവാനുഭവവും ലഭിക്കുവാനായി ബേസിംഗ്‌സ്റ്റോക്കിലെയും സമീപപ്രദേശങ്ങളിലെയും മുഴുവന്‍ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

 

പള്ളിയുടെ വിലാസം: St Joseph's Catholic Church, Basingstoke, RG22 6TY.

Date & Time:

16 th February 2024, 9 PM12.30AM

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ജോബി തോമസ്: 07809209406

ഷജില രാജു : 07990076887.

 

ജോബി തോമസ്




കൂടുതല്‍വാര്‍ത്തകള്‍.