CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 54 Minutes 5 Seconds Ago
Breaking Now

ഗര്‍ഭം അലസിപ്പിച്ചാല്‍ സ്ത്രീകള്‍ ക്രിമിനലുകള്‍? 19-ാം നൂറ്റാണ്ടിലെ കരിനിയമത്തിന് അന്ത്യം കുറിയ്ക്കാന്‍ എംപിമാര്‍; അടുത്ത മാസം നടക്കുന്ന വോട്ടിംഗില്‍ അബോര്‍ഷനുകള്‍ ക്രിമിനല്‍ കുറ്റമല്ലാതാക്കി മാറ്റാന്‍ വഴിയൊരുങ്ങുന്നു; വോട്ട് ചരിത്രമാകും

എല്ലാ പാര്‍ട്ടികളുടെയും എംപിമാര്‍ ബില്ലിന് അനുകൂലമാണ്

ബ്രിട്ടന്‍ അടുത്ത മാസം സുപ്രധാനമായ, ചരിത്രപരമായ ഒരു തീരുമാനത്തിലേക്ക് ചുവടുവെയ്ക്കും. രാജ്യത്ത് അബോര്‍ഷനുകള്‍ ക്രിമിനല്‍ കുറ്റമല്ലാതാക്കി മാറ്റാനാണ് എംപിമാര്‍ വോട്ട് ചെയ്യാന്‍ ഒരുങ്ങുന്നത്. നിയമപരമായ പരിധിക്ക് ശേഷം ഗര്‍ഭം അവസാനിപ്പിച്ചാല്‍ സ്ത്രീകളെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കുന്ന 19-ാം നൂറ്റാണ്ടിലെ നിയമമാണ് പൊളിച്ചെഴുതുന്നത്. 

1861 ഒഫെന്‍സസ് എഗെയിന്‍സ്റ്റി ദി പേഴ്‌സണ്‍ ആക്ട് പ്രകാരം 24 ആഴ്ചയിലെ പരിധി കഴിഞ്ഞ് ഗര്‍ഭം അലസിപ്പിക്കാന്‍ രണ്ട് ഡോക്ടര്‍മാരുടെ അംഗീകാരം ഉണ്ടാകണം. മറിച്ചായാല്‍ സ്ത്രീകളെ അകത്താക്കാനാണ് വകുപ്പ്. 2019 മുതല്‍ ഈ നിയമം ഉപയോഗിച്ച് നൂറോളം സ്ത്രീകളെയാണ് അന്വേണവിധേയമാക്കിയത്. കഴിഞ്ഞ വര്‍ഷം ഒരാളെ ജയിലിലാക്കുകയും ചെയ്തു. Dame Diana Johnson has put forward the amendment to end prosecutions over abortion

എന്നാല്‍ ലേബര്‍ എംപി ഡെയിം ഡയാന ജോണ്‍സണ്‍ മുന്നോട്ട് വെയ്ക്കുന്ന ക്രൈം & ജസ്റ്റിസ് ബില്‍ ഭേദഗതി പ്രകാരം ഇത്തരം പ്രോസിക്യൂഷനുകള്‍ അവസാനിപ്പിക്കാന്‍ വഴിയൊരുക്കുന്നു. എല്ലാ പാര്‍ട്ടികളുടെയും എംപിമാര്‍ ബില്ലിന് അനുകൂലമാണ്. രാഷ്ട്രീയക്കാരില്‍ 55 ശതമാനവും പ്രോസിക്യൂഷന്‍ നടപടികള്‍ ഒഴിവാക്കുന്നതിനെ പിന്തുണയ്ക്കുന്നു. 23 ശതമാനം മാത്രമാണ് ഇതിനെ അനുകൂലിക്കുന്നവര്‍. 

അതേസമയം 1861-ലെ നിയമം ഭേദഗതി ചെയ്യുന്നില്ലെന്നതിനാല്‍ വൈകിയുള്ള ഗര്‍ഭം അലസിപ്പിക്കല്‍ നടത്തുന്ന ഡോക്ടര്‍മാരെ ഇപ്പോഴും കോടതി കയറ്റാന്‍ സാധ്യത നിലനില്‍ക്കുന്നു. ഗര്‍ഭം ഒഴിവാക്കുന്നതിന്റെ പേരില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതത്വം ലഭിക്കുമ്പോള്‍ ഇത് ചെയ്ത് നല്‍കുന്ന ഡോക്ടര്‍മാരെ കോടതിയിലെത്തിക്കുമെന്നത് വൈരുദ്ധ്യമായി നിലകൊള്ളും. 




കൂടുതല്‍വാര്‍ത്തകള്‍.